Monday, November 25, 2024
HomeLiteratureസ്നേഹം മാത്രം തന്ന മാമന്‍. (അനുഭവ കഥ)

സ്നേഹം മാത്രം തന്ന മാമന്‍. (അനുഭവ കഥ)

സ്നേഹം മാത്രം തന്ന മാമന്‍. (അനുഭവ കഥ)

 മിലാല്‍ കൊല്ലം. 
എനിക്ക്‌ മൂന്ന് മാമന്മാരായിരുന്നു അതിൽ രണ്ട്‌ മാമന്മാർ മരിച്ചു പോയി. മൂന്ന് മാമന്മാർക്കും എന്നോട്‌ നല്ല സ്നേഹം തന്നെ ആയിരുന്നു. പക്ഷേ രണ്ടാമത്തേ മാമൻ ഒരു പ്രത്യക സ്വഭാവക്കാരൻ ആയിരുന്നു. അദ്ദേഹത്തിനു ആരോടും പിണങ്ങാൻ അറിയില്ല. ആരേയേങ്കിലും ആരെങ്കിലും ഉപദ്രവിക്കുന്നത്‌ കണ്ടാൽ അദ്ദേഹത്തിനു സഹിക്കാൻ പറ്റില്ല. അദ്ദേഹം വളരെ ചെറുപ്പം മുതലെ ജോലി ചെയ്യാൻ തുടങ്ങിയ ആളാണു. ഏതാണ്ട്‌ നമ്മുടെ ലൗഡ്‌ സ്പീക്കറിലെ മമ്മൂട്ടിയേ പോലയ. ആർക്കും ആളാൽ എന്ത്‌ സഹായവും ചെയ്ത്‌ കൊടുക്കും. ഇദ്ദേഹത്തിനും ഭാര്യയും നാലു മക്കളും ഉണ്ട്‌. ഞങ്ങളുടെ വീട്ടിൽ നിന്ന് ഒരുപാട്‌ ദൂരെ ആണു ഇദ്ദേഹത്തിന്റെ വീട്‌. എങ്കിലും കോട്ടൺ മില്ലിൽ ശംബളം കിട്ടിയാൽ ആദ്യം ഓടിയെത്തുന്നത്‌ ഞങ്ങളുടെ വീട്ടിലാണു. ചോദിക്കുന്നവരോട്‌ പറയുന്നത്‌ അമ്മയേ കാണാൻ പോകുന്നേന്നാ. സത്യമാണു പക്ഷേ അമ്മയേക്കാൾ പ്രാധാന്യം അദ്ദേഹത്തിന്റെ പെങ്ങൾക്ക്‌ കൊടുത്തിരുന്നു.
അഛൻ മരിച്ചു പോയ രണ്ടു കുട്ടികളെ വളർത്തുന്ന വിഷമം അദ്ദേഹത്തിനു നല്ലവണ്ണം മനസിലാക്കാൻ കഴിഞ്ഞിരുന്നു. ഞാൻ അന്ന് വളരെ പൊടി ആയിരുന്നു. അദ്ദേഹം മരിക്കുന്നത്‌ വരെ അമ്മയോട്‌ അതിയായ സ്നേഹം ആയിരുന്നു. ഞങ്ങളുടെ വീട്ടിൽ ചന്തയിൽ മീൻ വേടിക്കാൻ പോകുന്നത്‌ അമ്മയായിരുന്നു. പക്ഷേ ഈ മാമൻ വന്നാൽ മാമമനാണു മീൻ വാങ്ങാൻ പോകുന്നത്‌. അതിന്റെ രഹസ്യം എനിക്ക്‌ അറിയില്ലായിരുന്നു. ഞാൻ വളർന്നപ്പോൾ അമ്മയോട്‌ ചോദിച്ചു മാമൻ മീൻ വേടിക്കാൻ പോകുന്ന കാര്യത്തേക്കുറിച്ച്‌. അപ്പോൾ അമ്മ പറഞ്ഞത്‌ കേട്ട്‌ ഞാൻ ഞെട്ടിപ്പോയി.
ഞാൻ ചന്തയിൽ പോയാൽ ചെറിയ മീനേ വാങ്ങു അതുകൊണ്ട്‌ അണ്ണൻ പറയും ഞാൻ പോയി വാങ്ങാം പിള്ളാർക്ക്‌ വലിയ മീൻ വല്ലപ്പോഴുമെങ്കിലും വാങ്ങിക്കൊടുക്കണം എന്ന് പറഞ്ഞാണു മാമൻ പോയിരുന്നത്‌ എന്ന്. ഞാൻ മാമനെ എയർപ്പോർട്ടിൽ കൊണ്ട്‌ പോയിട്ടുണ്ട്‌ എന്നെ യാത്ര അയയ്ക്കാൻ അതുപോലെ എന്നെ സ്വീകരിക്കാനും മാമൻ എയർപ്പോർട്ടിൽ വന്നിട്ടുണ്ട്‌. ഞാൻ എന്തോക്കേ മാമനു കൊടുത്തിട്ടുണ്ടെങ്കിലും ഞങ്ങൾക്ക്‌ മാമൻ ചെയ്തതിന്റെ ഒരംശം പോലും എനിക്ക്‌ തിരിച്ചു കൊടുക്കാൻ സാധിച്ചില്ലന്നേ പറയാൻ കഴിയു. ഒടുവിൽ ഒരു ദിവസം രാത്രി മാമൻ മരിച്ചു അപ്പോൾ തന്നെ എന്നെ വിവരം അറിയിച്ചു. പക്ഷേ ഞാൻ മാമനെ ഒരു നോക്കുകാണാൻ വേണ്ടി ലീവിനു ശ്രമിച്ചു കമ്പനി ലീവ്‌ തന്നില്ല. ഞാൻ ഇപ്പോ ജോലി ചെയ്യുന്ന കമ്പനി ആയിരുന്നേങ്കിൽ തീർച്ചയായും പോകാമായിരുന്നു.  കൊച്ചു കുട്ടികളെയും മറ്റും ദേഹം നോവിച്ചുള്ള ഒരുപാട്‌ ആചാരങ്ങൾ നടക്കുന്നു. ഒരു മതക്കാരല്ല എല്ലാ മതങ്ങളും ഉണ്ട്‌.
എന്റെ ഈ മാമൻ പറഞ്ഞു. മാമൻ നടന്നു വരുന്നു അപ്പൊൾ ഒരു അഞ്ചു വയസ്‌ കാരന്റെ തോളിൽ (ഷോൾഡറിൽ) ഒരു പതിനെട്ടുകാരനായ തടി മാടാൻ കയ്യും കുത്തി നിൽക്കുന്നു മാമനു ഇത്‌ പിടിച്ചില്ല. മാമൻ ആ വലിയ ചെറുക്കനോട്‌ പറഞ്ഞു നീ ഇഞ്ഞോട്ട്‌ മാറി നിൽക്ക്‌ നിന്റെ തോളിൽ ഞാൻ ഒന്ന് കൈ വച്ച്‌ നോക്കാം അപ്പോൾ നിനക്ക്‌ മനസിലാകും അതിന്റെ വേദന. വളരെ ശരിയാണു. ഇങ്ങനെ വേദനിപ്പിച്ചിട്ടുള്ള ആചാരങ്ങൾ നടത്തുന്നവനെയോക്കേ പിടിച്ച്‌ ഇതേപോല തിരിച്ചു ചെയ്യണം. കഴിഞ്ഞ ദിവസം കണ്ടു. ഒരു ഫാദർ കുട്ടികളുടെ തലയ്ക്ക്‌ പിടിച്ച്‌ അടിക്കുന്നതും മറ്റും അപ്പോൾ ഒരു കുട്ടി തല കൊടുക്കാതേ കുനിഞ്ഞ്‌ പോകും അപ്പോൾ ആ ഫാദർ ആ പയ്യനിട്ട്‌ ഒരു ചവിട്ട്‌. അതുപോലെ തലയിൽ മൂർച്ചയുള്ള വാളുവെച്ച്‌ കൊട്ടുന്നു. അതുപോലെ ആൾക്കാരേ നിരത്തിയിരുത്തിയിട്ട്‌ തലയിൽ തേങ്ങാ എറിഞ്ഞ്‌ ഉടക്കുന്നു ഇവനൊക്കേ ഏത്‌ കാട്ടിന്റെ ഊട്ടയിൽ നിന്ന് വന്നത്‌?
RELATED ARTICLES

Most Popular

Recent Comments