Thursday, March 26, 2026
HomeKeralaനിയന്ത്രണം വിട്ട ബൈക്ക് പിക്കപ്പ് വാനില്‍ ഇടിച്ച്‌ യുവാവ് മരിച്ചു.

നിയന്ത്രണം വിട്ട ബൈക്ക് പിക്കപ്പ് വാനില്‍ ഇടിച്ച്‌ യുവാവ് മരിച്ചു.

നിയന്ത്രണം വിട്ട ബൈക്ക് പിക്കപ്പ് വാനില്‍ ഇടിച്ച്‌ യുവാവ് മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
അടിമാലി: കൊച്ചി- മധുര ദേശീയപാതയിൽ നിയന്ത്രണം വിട്ട ബൈക്ക് പിക്കപ്പ് വാനിൽ ഇടിച്ച് യുവാവ് മരിച്ചു. അടിമാലിയിലെ പ്രാദേശിക ചാനലിലെ ജീവനക്കാരനായ പത്താംമൈൽ മുടിപാറച്ചാൽ മേക്കോത്ത് ഹസൈനാരുടെ മകൻ അജ്മലാണ് (24) മരിച്ചത്. ഇന്നലെ രാവിലെ 7.50 ന് പത്താം മൈലിൽ നിന്ന് അടിമാലിയ്ക്ക് വരും വഴി ചാറ്റുപാറയിൽ വച്ചായിരുന്നു അപകടം.
അജ്മൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇതുവഴി വന്ന പിക്കപ്പ് വാനിന്റെ അരികിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജ്മലിനെ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ ജോലിക്കായി അടിമാലിയ്ക്ക് വരികയായിരുന്നു. പത്താംമൈൽ അമംതുരുക്കിയിൽ കുടുംബാഗം സുഹറയാണ് മാതാവ്. ഹസ്‌ന ഏക സഹോദരി. കബറടക്കം പത്താംമൈൽ ടൗൺ ജുമാമസ്ജിദിൽ നടത്തി.
RELATED ARTICLES

Most Popular

Recent Comments