Tuesday, December 3, 2024
HomeCinemaഎന്നെ വെറുക്കാന്‍ അവര്‍ക്കോ അവരെ മറക്കാന്‍ എനിക്കോ കഴിയില്ലെന്ന് അനന്യ.

എന്നെ വെറുക്കാന്‍ അവര്‍ക്കോ അവരെ മറക്കാന്‍ എനിക്കോ കഴിയില്ലെന്ന് അനന്യ.

എന്നെ വെറുക്കാന്‍ അവര്‍ക്കോ അവരെ മറക്കാന്‍ എനിക്കോ കഴിയില്ലെന്ന് അനന്യ.

ജോണ്‍സണ്‍ ചെറിയാന്‍.
മലയാളികളുടെ മനം കവര്‍ന്ന നടിയാണ് അനന്യ. ‘ടിയാന്‍’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ വീണ്ടും സജീവമാകുകയാണ്. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ടിയാനിലെ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും അനന്യ പങ്കുവെച്ചിരിക്കുന്നത്.മാതാപിതാക്കളുമായുളള അകല്‍ച്ചയെ കുറിച്ച് അനന്യ പറയുന്നത് അത് എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കാവുന്ന അവസ്ഥയാണെന്നാണ്.
‘ ചിലപ്പോഴെങ്കിലും നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ മാതാപിതാക്കളെ വേദനിപ്പിക്കുന്ന സാഹചര്യങ്ങളുണ്ടാകാം. എന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. പക്ഷേ എന്തൊക്കെ സംഭവിച്ചാലും ഞാന്‍ അവരുടെ മകളാണ്. എന്നെ വെറുക്കാന്‍ അവര്‍ക്കോ, അവരെ മറക്കാന്‍ എനിക്കോ കഴിയില്ല. ‘ അനന്യയുടെ വാക്കുകള്‍. കുറച്ച് കാലം ഉണ്ടായിരുന്ന അകല്‍ച്ച ഉണ്ടായിരുന്നെങ്കിലും പിണക്കങ്ങളെല്ലാം മറന്ന് ഇപ്പോള്‍ പപ്പയും മമ്മിയും അനിയനും തനിക്കൊപ്പമുണ്ടെന്ന് അനന്യ പറയുന്നു.ഭര്‍ത്താവായ ആഞ്ജനേയന്‍ തന്റെ ബലമാണെന്നും ഇഷ്ടങ്ങള്‍ മനസിലാക്കി കൂടെ നില്‍ക്കുന്ന വ്യക്തിയാണെന്നും അനന്യ അഭിമുഖത്തില്‍ പറയുന്നു.
RELATED ARTICLES

Most Popular

Recent Comments