മിലാല്‍ കൊല്ലം.
1993 – ഞാൻ ബസ്സിൽ കണ്ടക്റ്ററായി ജോലിക്ക് കയറി ആദ്യം പുറകിലെ കണ്ടക്റ്റർ. സിന്ധുമോൾ ബസ് ഐ റ്റി സി വാങ്ങിയപ്പോൾ ഞാനും ജോലിക്ക് കയറി. വളരെ പെട്ടന്നു തന്നെ ഞാൻ ലൈസൻസ് എടുത്ത് മുൻപിലെ കണ്ടക്റ്റർ ആയി. മുൻപിലെ കണ്ടക്റ്റർ ആയദിവസം രാവിലെ പതിനൊന്ന് മണിക്ക് കൊട്ടിയത്ത് നിന്ന് തുടങ്ങി മയ്യനാട് വഴി കൊല്ലം. കൊട്ടിയത്ത് നിന്ന് ബസ് നിറയേ ആളിനെയും കയറ്റി ബല്ലടിച്ചു വിട്ടു. ഞാൻ റ്റിക്കറ്റ് കൊടുത്തു കൊണ്ട് നിൽക്കുകയാണു അതും കൈ വിട്ട് നിന്ന് കൊണ്ട്. പെട്ടന്ന് ബസ് ഇടത്തോട്ട് ഒന്ന് വെട്ടിച്ചു. ഞാൻ ഇതാ കിടക്കുന്നു ഇടതുവശം ഇരുന്ന ഒരു പെണ്ണിന്റെ നെഞ്ജത്തുകൂടി. ഒന്നും പറയണ്ട ബാഗ് വേറേ റ്റിക്കറ്റ് വേറേ ഞാൻ എങ്ങനെ എങ്കിലും ചാടി പിരണ്ട് എഴുന്നേറ്റ് റ്റിക്കറ്റും പൈസയുമൊക്കേ പറക്കി എടുത്തു. എന്നിട്ട് ആ പെണ്ണിനെ നോക്കി എന്റെ ഭാഗ്യത്തിനു ആ പെണ്ണിനു എന്നെ അറിയാവുന്നത് ആയിരുന്നു. എന്റെ അമ്മാമയും അമ്മയുമൊക്കേ ഈ കൊതിക്കൊതൽ കുട്ടികൾക്ക് കുടൽ തടവ് ഇത്യായാതി കാര്യങ്ങൾ ചെയ്യുമായിരുന്നു അങ്ങനെ ഈ പെണ്ണും പെണ്ണിന്റെ അമ്മയുമൊക്കേ ഞങ്ങടെ വീട്ടിൽ വന്നിട്ടുണ്ട്. അങ്ങനെ ഞാൻ എന്തായാലും രക്ഷപ്പെട്ടു.
ഞാൻ ആലോചിക്കുന്നത് ഇപ്പോഴങ്ങാനു ആയിരുന്നേങ്കിൽ എല്ലാവരും കൂടി എന്നെ താറിട്ട റോഡിൽ തേച്ച് പറ്റിച്ചേനേ. അങ്ങനെ ഉച്ചക്ക് ബസ് ഒതുക്കിയിട്ടിട്ട് ഭക്ഷണം കഴിക്കാൻ നേരം ക്ലീനറും പറഞ്ഞ് ചിരിച്ചപ്പോഴാണു കാര്യം പിടികിട്ടിയത്. അന്ന് ഡ്രൈവർ തങ്കപ്പേണ്ണൻ എന്നെ പറ്റിച്ചതാണു എന്ന്. ഡ്രൈവറിനടുത്ത് നടുക്ക് ഒരു കണ്ണട ഉണ്ട് ഇതിൽ കൂടി നോക്കും എന്നിട്ട് നമ്മൾ കൈ വിട്ട് നിൽക്കുന്ന സമയം നോക്കി വണ്ടി ഒന്ന് വെട്ടിക്കും. അതാണു അവിടെ സംഭവിച്ചത്. എന്നാൽ പിന്നീട് ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. എന്തൊക്കേ പറഞ്ഞാലും ബസ് ജീവിതം അന്നത്തേ കാലത്ത് ഒരു സന്തോഷം നിറഞ്ഞ കാലമായിരുന്നു.