ജോണ്‍സണ്‍ ചെറിയാന്‍.
ഗംഗാനദിയെ മലിനമാക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ള കടുത്ത ശിക്ഷ നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നു. ഗംഗ ദേശീയ നദി ബില്‍ 2017 പ്രകാരമാണ് ബില്ലിന്റെ കരട് കേന്ദ്ര സമിതി തയ്യാറാക്കിയത്. ഗംഗ ദേശീയ നദി ബില്‍ 2017 അനുസരിച്ച് ഗംഗാനദിയിലെ ജലം മലിനമാക്കുക, ജലപ്രവാഹത്തിന് തടസ്സമുണ്ടാക്കുക, നദീതടത്തില്‍ കുഴികളുണ്ടാക്കുക, അനുവാദമില്ലാത്ത ജട്ടികള്‍ നിര്‍മിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിയമലംഘനത്തിന്റെ പട്ടികയില്‍ വരും.
നേരത്തേ ഉത്തരാഖണ്ഡ് ഹൈകോടതി ഗംഗാനദിയെ ഒരു ജീവിക്കുന്ന അസ്തിത്വമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഗംഗാ നദിക്കായി പ്രത്യേക നിയമനിര്‍മാണം നടത്തുന്നത്. റിട്ടയേര്‍ഡ് ജസ്റ്റിസ് ഗിരിധാര്‍ മാളവ്യയാണ് പാനലിന്റെ തലവന്‍. ഏപ്രിലിലാണ് ജലവിഭവ മന്ത്രാലയത്തിന് നിയമത്തനിന്റെ കരട് രേഖ സമര്‍പ്പിച്ചത്.