Wednesday, May 28, 2025
HomeNewsഗാന്ധിജിയുടെ ജാതി പേരു പറഞ്ഞ അമിത് ഷായുടെ പരാമര്‍ശം വിവാദത്തില്‍.

ഗാന്ധിജിയുടെ ജാതി പേരു പറഞ്ഞ അമിത് ഷായുടെ പരാമര്‍ശം വിവാദത്തില്‍.

ഗാന്ധിജിയുടെ ജാതി പേരു പറഞ്ഞ അമിത് ഷായുടെ പരാമര്‍ശം വിവാദത്തില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
മഹാത്മാഗാന്ധിയെ ‘ബുദ്ധിമാനായ ബനിയ’ എന്ന് വിശേഷിപ്പിച്ച് ജാതി പേരു പറഞ്ഞ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശം വിവാദത്തില്‍. ഛത്തീസ്ഗഢില്‍ ഒരു പ്രചാരണ റാലിയില്‍ സംസാരിക്കുകയായുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരത്തിനുള്ള ഒരു ഉപാധിയായി മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ രൂപീകരിച്ചതെന്നും വ്യത്യസ്ത ആശയങ്ങളുള്ളവരുടെ ഒരു കൂട്ടമായിരുന്നു അത്, അല്ലാതെ എന്തെങ്കിലും ആശയത്തിന്റെ പുറത്ത് രൂപീകരിച്ച പാര്‍ട്ടിയല്ല അതെന്നും അമിഷ് ഷാ പറഞ്ഞു.
ഇവിടെയായിരുന്നു മഹാത്മഗാന്ധിയുടെ ദീര്‍ഘവീക്ഷണം വ്യക്തമായിരുന്നത്. അദ്ദേഹം ഒരു ബുദ്ധിമാനായ ബനിയ ആയിരുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
RELATED ARTICLES

Most Popular

Recent Comments