Saturday, November 23, 2024
HomeHealthപ്ലാസ്റ്റിക് അരി വില്‍പ്പന വ്യാപകം.കുട്ടികള്‍ അരി പന്താക്കി ക്രിക്കറ്റ് കളിക്കുന്നു.

പ്ലാസ്റ്റിക് അരി വില്‍പ്പന വ്യാപകം.കുട്ടികള്‍ അരി പന്താക്കി ക്രിക്കറ്റ് കളിക്കുന്നു.

പ്ലാസ്റ്റിക് അരി വില്‍പ്പന വ്യാപകം.കുട്ടികള്‍ അരി പന്താക്കി ക്രിക്കറ്റ് കളിക്കുന്നു.

ജോണ്‍സണ്‍ ചെറിയന്‍.
ഉത്തര്‍ പ്രദേശ്: ഗുണമേന്മയുള്ള അരിക്ക് പകരം പ്ലാസ്റ്റിക് അരി വില്‍പ്പന നടക്കുന്നുവെന്ന പരാതികള്‍ വ്യാപകമാണെങ്കിലും അതിന്റെ സത്യാവസ്ഥ കണ്ട് ഞെട്ടിയിരിക്കുകയാണ് ജനങ്ങള്‍. ഉത്തര്‍പ്രദേശിലെ ഹാല്‍ഡ്വാനിയിലാണ് പ്ലാസ്റ്റിക് അരിവില്‍പന കണ്ടെത്തിയിരിക്കുന്നത്.
അരിയിലെ രുചിവ്യത്യാസത്തെ തുടര്‍ന്ന് ഹാല്‍ഡ്വാനിയിലെ ഒരു കുടുംബം വാങ്ങിയ അരി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് അരിയാണെന്ന് കണ്ടെത്തിയത്. ഇവര്‍ വാങ്ങിയ അരി ഉപയോഗിച്ച് നിര്‍മ്മിച്ച പന്തു കൊണ്ട് കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവം പുറത്തായതോടെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഹാല്‍ഡ്വാനി സിറ്റി മജിസ്‌ട്രേറ്റ് കെ.കെ മിശ്ര അറിയിച്ചു. കൂടാതെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഗുണമേന്മയുള്ള അരി വില്‍പ്പന തന്നെയാണോ നടക്കുന്നതെന്ന് കര്‍ശനമായി അന്വേഷിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ചൂടായ അരി പന്തിന്റെ ആകൃതിയില്‍ ഉരുട്ടിയെടുത്ത് കുട്ടികള്‍ റബര്‍ പന്തുപോലെ നിലത്ത് എറിഞ്ഞ വീണ്ടും പൊങ്ങിവരുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
RELATED ARTICLES

Most Popular

Recent Comments