Saturday, November 23, 2024
HomePoemsമഴപെണ്ണ്......... (കവിത)

മഴപെണ്ണ്……… (കവിത)

മഴപെണ്ണ്......... (കവിത)

നീലാംബരി. (Street Light fb group)
പുലർകാലേ അവൻ വന്നു
എന്നോടുള്ള പ്രണയം പെയ്തൊഴിഞ്ഞു….
ആ പ്രണയത്തിൽ ഞാൻ അലിഞ്ഞു …..
ഓരോ തുള്ളികളും എന്റെ മനസ്സിനെയും
ശരീരത്തെയും സന്തുഷ്ടയാക്കി….
ആദ്യമായി എൻ നെറുകയിൽ വീണ
മഴടത്തുള്ളി…
അതെനിക്ക് അവനെകിയ
സിന്ദൂരമായി….
പിന്നീട് എന്റെ കഴുത്തിലേക്ക്
ആ മഴത്തുള്ളികൾ ചുറ്റിപടർന്നു
അത് അവനെനിക് തന്ന താലിച്ചരടായി…
പിന്നെ എന്റെ കണ്ണുകളിലും കവിളിലും ചുണ്ടിലും അവൻ മാറി മാറി ഉമ്മവെച്ചു……
ഞാൻ ഇന്ന് മഴയുടെ കാമുകി മാത്രമല്ല അവനിൽ പാതിയാകാൻ കൊത്തിച്ചവൾ
അവനോടുകൂടി ചേർന്നവൾ…ഇന്നീ നിമിഷം ഈ മഴപെണ്ണ് അവനിൽ ആത്മനിർവൃതിയടഞ്ഞു…..
 
RELATED ARTICLES

Most Popular

Recent Comments