ജോണ്‍സണ്‍ ചെറിയാന്‍.
ബംഗ്ലുരു: കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല 18 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശി വെങ്കട്ടമ്മയെയാണ് മകളെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
അയല്‍വാസിയായ യുവാവുമായി പ്രണയത്തിലായിരുന്നു മകള്‍. പഠനത്തില്‍ ശ്രദ്ധിക്കാതെ പ്രണയിച്ചു നടന്നതിനാല്‍ പെണ്‍കുട്ടി പരീക്ഷയില്‍ തോറ്റിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വെങ്കട്ടമ്മ പോലീസിന് മൊഴി നല്‍കിയത്.
ഉത്തരേന്ത്യയില്‍ നിന്നായിരുന്നു മുന്‍പ് ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലും ഇത്തരത്തില്‍ ദുരഭിമാന കൊല അരങ്ങേറിയിരുന്നു.