ജോണ്‍സണ്‍ ചെറിയാന്‍.
ലണ്ടന്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സന്നദ്ധ സംഘടന ലണ്ടനില്‍ സംഘടിപ്പിച്ച ചാരിറ്റി ഡിന്നറിലേക്ക് വിവാദ വ്യവസായി വിജയ് മല്യയും എത്തി. ക്ഷണിക്കാതെയാണ് മല്യ പരിപാടിക്കെത്തിയത്. എന്നാല്‍ വിവാദം ഭയന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ മല്യയെ ചടങ്ങില്‍ അവഗണിച്ചു. മല്യയുടെ സാന്നിദ്ധ്യം ചടങ്ങില്‍ നിന്നും പെട്ടെന്ന് ഒഴിവാകാന്‍ ഇന്ത്യന്‍ താരങ്ങള്‍ നിര്‍ബന്ധിതരാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മല്യയെ ചടങ്ങിന് ക്ഷണിച്ചിട്ടില്ലെന്നും എന്നാല്‍ ക്ഷണിക്കപ്പെട്ട അഥിതികളിലാരോ മല്യയെയും വിളിക്കുകയായിരുന്നെന്നാണ് കരുതുന്നത്.
ഞായറാഴ്ച പാകിസ്താനെതിരായ ഇന്ത്യയുടെ മത്സരം കാണാന്‍ മല്യയെത്തിയത് വന്‍ വാര്‍ത്തയായിരുന്നു. സുനില്‍ ഗവാസ്കര്‍ മല്യയോട് സംസാരിക്കുന്ന ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇന്ത്യാ- പാക് മത്സരത്തിനിടെ തനിക്ക് കിട്ടിയ മാധ്യമ ശ്രദ്ധ കാരണം ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍ക്കും താനുണ്ടാവുമെന്ന് മല്യ ഇന്ന് ട്വിറ്ററില്‍ കുറിച്ചു. മല്യയുടെ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയേയും പുകഴ്ത്തി മല്യ ഇന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.