ജോണ്‍സണ്‍ ചെറിയാന്‍.
ലക്ഷ്യങ്ങളുടെ പടവുകൾ താണ്ടി മുന്നോട്ട് കുതിക്കുന്നതിനിടയിലാണ് സൊനാലിയുടെ ജീവിതം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയത്. പഠനത്തിൽ മിടുക്കി, യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് യൂണിയനിലെ പ്രസിഡന്‍റ്, എന്‍സിസി കേഡറ്റ് എന്നിങ്ങനെയും അവൾ മിടുക്കിയായിരുന്നു. ആസിഡ് ആക്രമണങ്ങളിൽ ഇരയായവരെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. സൊനാലിക്കും സംഭവിച്ചത് മറ്റൊന്നല്ല.
കുറേ നാളുകളായി അവളെ വഴിയില്‍ ശല്യപ്പെടുത്തിയിരുന്ന മൂന്നുപേര്‍. അതിലൊരാള്‍ക്ക് സൊനാലിയോട് താല്പര്യമുണ്ടായിരുന്നു. എന്നാൽ സൊനാലിക്ക് താല്മര്യമില്ലായിരുന്നു. പിന്നീട് ശല്യം കൂടി വന്നപ്പോൾ സൊനാലിയുടെ മാതാപിതാക്കള്‍ അയാളുടെ വീട്ടിലും പിന്നീട് കോളജിലും പരാതിപ്പെട്ടു. എന്നാൽ പിന്നാലെ നടന്നിട്ടും സൊനാലി വഴങ്ങാതിരുന്നത് അയാളെ കൂടുതൽ ക്രുദ്ധനാക്കുകയും ചെയ്തു. വീട്ടിൽ ആരുമില്ലാതിരുന്ന ഒരു ദിവസം അയാൾ സുഹൃത്തുക്കളുമായി പോകുകയും സൊനാലിയുടെ മുഖത്ത് ആസിഡ് വലിച്ചെറിയുകയും ചെയ്യുകയായിരുന്നു. മുഖത്തേക്ക് ആരോ തീ കോരിയൊഴിച്ചതുപോലെയാണ് തനിക്ക് തോന്നിയതെന്ന് സൊനാലി പറയുന്നു. പിന്നീട് ബോധം തെളിയുമ്പോൾ ആശുപ്ത്രിക്കിടക്കയിലായിരുന്നു.
കേള്‍വി ശക്തിയും ഏറെക്കുറെ നഷ്ടപ്പെട്ടു. സൊനാലിയുടെ മുഖത്ത് അല്‍പ്പം പോലും ചര്‍മ്മം അവശേഷിച്ചിരുന്നില്ലെന്ന് അവളെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ പറയുന്നു. അവളെ ആദ്യം കണ്ടപ്പോള്‍ എന്തുചെയ്യണമെന്ന് ഡോക്ടര്‍മാരും ഒന്നു പതറി. അവളുടെ മുഖം എങ്ങനെ ശരിയാക്കുമെന്ന് അവര്‍ക്ക് ആദ്യം ഒരുപിടിയും കിട്ടിയില്ല.
പിന്നീട് തന്റെ മകൾക്ക് പറ്റിയ കാര്യത്തെക്കുറിച്ച് ഒാർത്ത്വി ഷമിച്ചിരിക്കുകയായിരുന്നില്ല ആ പിതാവ് ചെയ്തത്. തന്റെ കിടപ്പാടം പോലും നഷ്ടപ്പെടുത്തി മകളുടെ ചികിത്സ നടത്തുകയും തന്റെ മകളോട് കൊടും ക്രൂരത കാണിച്ച മൂന്ന് പേർക്കും ശിക്ഷ വാങ്ങി നൽകാനും ശ്രമിച്ചു. 10 വര്‍ഷംകൊണ്ട് 27 ശസ്ത്രക്രിയകള്‍ക്കു വിധേയയായി. പ്രതികൾക്ക് പത്തുവര്‍ഷം തടവും പിഴയും മാത്രമാണ് ലഭിച്ചത്. തടവ് ശിക്ഷ കഴിഞ്ഞ് തന്റെ ജീവിതം തകർത്തവർ പുരത്തിറങ്ങിയതോടെ സൊനാലി തകർന്നു പോയി.
തനിക്ക് ദയാവധം വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി. പിന്നീട് മനസ്സ് മാറുകയും ചെയ്തു. അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കോന്‍ ബനേഗ ക്രോര്‍പതി എന്ന പരിപാടിയില്‍ പങ്കെടുത്തു 25 ലകഷം രൂപ സമ്മാനമായി നേടി. ചികിത്സകള്‍ പുരോഗമിച്ചു പ്ളാസ്റ്റിക് സര്‍ജറികള്‍ക്കു വിധേയയായി. അങ്ങനെയിരിക്കെയാണ് സൊനാലിയുടെ ജീവിതത്തിലേക്ക് ചിത്തരഞ്ചന്‍തിവാരി എന്ന യുവാവ് കടന്നെത്തിയത്.
ചിത്തരഞ്ചന്‍തിവാരിയുമായി പിന്നീട് പ്രണയമായി മാറുകയും പിന്നീട് ഇരുവരും വിവാഹിതരാകുകയും ചെയ്തു. ഇപ്പോഴവര്‍ക്ക് പാരി എന്ന പേരുള്ള ഒരു മകളുണ്ട്. പാരി എന്നാല്‍ മാലാഖയുടെ മുഖമെന്നര്‍ത്ഥം.