മിലാല്‍ കൊല്ലം.
കഴിഞ്ഞ വർഷം മാർച്ച് മാസം ഞാൻ പഠിച്ചിരുന്ന വെള്ളമണൽ സ്കൂൾ അങ്കണത്തിലുള്ള കൊച്ചു നടയിൽ ഉത്സവ സംബന്തമായി നടത്താറുള്ള പൊങ്കൽ. വീട്ടിൽ നിന്ന് എന്റെ ഭാര്യയും പോകുന്നുണ്ട്. അങ്ങനെ എന്റെ ഭാര്യ പറഞ്ഞു അണ്ണാ (എന്റെ ഭാര്യ എന്നെ അണ്ണാ എന്നാണു വിളിക്കാർ എനിക്കും അതു തന്നെയാ ഇഷ്ടം) ഈ പൊങ്കാലക്കുള്ള സാധനങ്ങളും പൊത്താനും (തീ കത്തിയ്ക്കാനുള്ള ചൂട്ടും കൊതുമ്പും) ഒന്ന് അമ്പലത്തിൽ കൊണ്ട് താ. ഞാൻ ലീവിൽ നാട്ടിൽ ഉണ്ട്. ഞാൻ അങ്ങനെ ഈ സാധനങ്ങൾ എല്ലാം സൈക്കളിൽ എടുത്തു വച്ച് നേരേ കൊച്ചു നടയിലെക്ക് വച്ചു പിടിച്ചു. വഴിയിൽ എത്തിയപ്പോൾ എന്റെ കൂട പഠിച്ച ഒരു പെണ്ണു ഒരു കയ്യിൽ കലവും മറ്റു സാധനങ്ങളും മറു കയ്യിൽ പൊത്താനുമായി വരുന്നു. ഞാൻ സൈക്കിൾ നിർത്തി എന്നിട്ട് അതിന്റെ പേരുവിളിച്ചു ചോദിച്ചു എന്നെ അറിയുമോ എന്ന്? അപ്പോൾ അതു പറഞ്ഞു മില്ലാലിനെ അറിയാത്ത കാര്യമെന്ത്? പിന്നെ ഞാൻ സുഖവിവരമൊക്കേ ചോദിച്ചു. എന്നിട്ട് ഞാൻ പറഞ്ഞു ഞാനും അമ്പലത്തിലേക്ക് ആണു ആ പൊത്താൻ (ചൂട്ടും കൊതുമ്പും) ഇഞ്ഞ് താ ഞാൻ അങ്ങ് അമ്പലത്തിൽ തന്നേക്കാം. അങ്ങനെ അത് തന്നു. ഞാൻ വേടിച്ച് സൈക്കിളിൽ വച്ച് ചവിട്ടി പോയി അമ്പലത്തിൽ കൊടുത്തു.
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ സ്കൂളിന്റെ വടക്കതിൽ ഒരു പണിക്കത്തിയും പണിക്കനും ഉണ്ടായിരുന്നു. ചെറിയ ഒരു കട ആയിരുന്നു അവരുടെയും ഉപജീവന മാർഗ്ഗം. ഞങ്ങൾ കുട്ടികൾ എപ്പോൾ ചെന്നാലും അവരുടെ വീട്ടിലെ കിണറ്റിൽ നിന്ന് വെള്ളം കോരി കുടിക്കാം. രണ്ട് തൊട്ടിയും കയറും. എത്ര കയറാണു ഞങ്ങൾ പൊട്ടിച്ച് കളഞ്ഞിട്ടുള്ളത് എത്ര തൊട്ടികളാണു വെള്ളം കോരി നശിപ്പിച്ച് കളഞ്ഞിട്ടുള്ളത്. എന്നാലും അടുത്ത ദിവസം ചെല്ലുമ്പോൾ തൊട്ടിയും കയറും കാണും അവിടെ. എന്റെ കൊച്ചിലെ അറിയില്ലായിരുന്നു ഈ തൊട്ടിയും കയറും അവർ കഷ്ടപ്പെട്ട് വാങ്ങി വയ്ക്കുന്നത് ആണെന്ന്. ഞാൻ വളർന്നപ്പോൾ ആണു അറിയുന്നത് ഈ വീട്ടുകാർക്ക് കുട്ടികളൊടുള്ള സ്നേഹം എത്ര മാത്രം ഉണ്ടെന്ന്. കിണറ്റിൽ വെള്ളം കുറയുമ്പോൾ പിന്നെ പാളയും കയറുമാകും. ഇത് ആ വീട്ടിലെ മാത്രമല്ല. സ്കൂളിന്റെ നാലുവശത്തും ഉള്ള വീടിന്റെ അവസ്ത ഇത് ആയിരുന്നു. അങ്ങനെ എന്റെ ജീവിധത്തിൽ ഏറ്റവും കൂടുതൽ വെള്ളം കുടിച്ചിട്ടുള്ള വീട്ടിലെ പെണ്ണിനെ ആയിരുന്നു ഞാൻ വഴിയിൽ വച്ച് കണ്ടത്. അപ്പോൾ അവരോട് ഇത്രയെങ്കിലും എനിക്ക് ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണു.