ജോണ്‍സണ്‍ ചെറിയാന്‍.
ലക്‌നൗ: മക്കളെ പഠിപ്പിക്കാൻ കിഡ്‌നി വിൽക്കാനൊരുങ്ങി ഒരു അമ്മ. ആഗ്രയിലെ റോഹ്‌തയിൽ താമസിക്കുന്ന ആരതി എന്ന യുവതിയാണ് തന്റെ മക്കളുടെ പഠിത്തത്തിന് വേണ്ടി കിഡ്നി വിൽക്കാൻ ഒരുങ്ങുന്നത്. സോഷ്യൽ മീഡിയയിലൂടെ കിഡ്‌നി വിൽക്കാനുണ്ടെന്ന് കാണിച്ച് ആരതി പരസ്യം നൽകിയിരുന്നു.
മൂന്ന് പെൺകുട്ടികളും ഒരാൺകുട്ടിയുമാണ് ആരതിക്കുള്ളത്.
ഫീസ് കെട്ടാൻ മറ്റ് മാർഗങ്ങൾ ഇല്ലാതായതോടെയാണ് കിഡ്‌നി വിൽക്കാൻ ഇവർ തയ്യാറായത്. റെഡിമെയ്ഡ് തുടങ്ങിയവയുടെ കച്ചവടമായിരുന്നു ആരതിയുടെ ഭർത്താവിന് മനോജ് ശർമയ്‌ക്ക്. എന്നാൽ കച്ചവടം നഷ്ടത്തിലായതോടെ ബിസിനസ്സ് നിർത്തേണ്ടിവന്നു. ഇപ്പോൾ ടാക്‌സി ഡ്രെെവറായി ജോലി ചെയ്യുന്ന തനിക്ക് മാസം 4,000 മുതൽ 5,000 വരെ മാത്രമാണ് വരുമാനമുള്ളതെന്നും കിഡ്നി വിൽക്കുക എന്നത് ആരതി എടുത്ത തീരുമാനമാണെന്നും ഭർത്താവ് പറയുന്നു.