Sunday, December 1, 2024
HomeAmericaഅമേരിക്കന്‍ സ്‌പെല്ലിങ് ബീ മത്സരത്തില്‍ ഇന്ത്യക്കാരിക്ക് ഒന്നാംസ്ഥാനം.

അമേരിക്കന്‍ സ്‌പെല്ലിങ് ബീ മത്സരത്തില്‍ ഇന്ത്യക്കാരിക്ക് ഒന്നാംസ്ഥാനം.

അമേരിക്കന്‍ സ്‌പെല്ലിങ് ബീ മത്സരത്തില്‍ ഇന്ത്യക്കാരിക്ക് ഒന്നാംസ്ഥാനം.

ജോണ്‍സണ്‍ ചെറിയാന്‍.
മേരിലാന്‍ഡ്: അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാര്‍ഥികളോട് മത്സരിച്ച് ഇന്ത്യക്കാരിയായ പെണ്‍കുട്ടി നാഷണല്‍ സ്‌പെല്ലിങ് ബീ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടി. കാലിഫോര്‍ണിയയിലെ ഫ്രെസ്നോയില്‍ താമസിക്കുന്ന ആറാംക്ലാസുകാരിയായ അനന്യയാണ് 40,000 ഡോളര്‍ സമ്മാനത്തുകയുള്ള മത്സരത്തില്‍ വിജയിയായത്. അവസാന റൗണ്ടില്‍ ഇന്ത്യന്‍ വംശജനായ രോഹന്‍ രാജീവിനോട് മത്സരിച്ചാണ് അനന്യ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
‘marocain’ എന്ന വാക്കിന്റെ സ്പെല്ലിങ് തെറ്റാതെ പറഞ്ഞാണ് അനന്യയ്ക്ക് ചാമ്പ്യന്‍ പട്ടം ഉറപ്പിച്ചത്. ഒരു പ്രത്യേക ഇനം തുണിയുടെ പേരാണ് ‘marocain’. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒറ്റയ്ക്ക് ഒരാള്‍ ഈ കിരീടം നേടുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കിരീടം രണ്ടാമതൊരാളുമായി പങ്കു വയ്ക്കുകയാണ് ചെയ്തിരുന്നത്. ‘തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ഇപ്പോള്‍ വളരെ സന്തോഷവതിയാണെന്നും’ മത്സരശേഷം അനന്യ വ്യക്തമാക്കി. യു.എസിലെ എല്ലാ സംസ്ഥാനങ്ങളിലെയും ലക്ഷകണക്കിന് കുട്ടികളില്‍ നിന്നും 50 കുട്ടികളാണ് അവസാന റൗണ്ടില്‍ മത്സരിക്കാന്‍ എത്തിയത്. 6 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് ഈ മത്സരം.
RELATED ARTICLES

Most Popular

Recent Comments