Saturday, November 30, 2024
HomeEducationആയ മുതല്‍ അധ്യാപകര്‍ വരെ ജാഗ്രത പാലിക്കണം; വിദ്യാര്‍ത്ഥികളുടെ സുരക്ഷയിലൂന്നി കേരള പോലീസ്.

ആയ മുതല്‍ അധ്യാപകര്‍ വരെ ജാഗ്രത പാലിക്കണം; വിദ്യാര്‍ത്ഥികളുടെ സുരക്ഷയിലൂന്നി കേരള പോലീസ്.

ആയ മുതല്‍ അധ്യാപകര്‍ വരെ ജാഗ്രത പാലിക്കണം; വിദ്യാര്‍ത്ഥികളുടെ സുരക്ഷയിലൂന്നി കേരള പോലീസ്.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സമാധാനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികള്‍ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ അറിയിച്ചു. അപകടങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, കുട്ടികളെ ദുഃസ്വാധീനത്തില്‍പെടുത്താന്‍ ഇടയുള്ള പുകയില ഉത് പന്നങ്ങള്‍, ലഹരി വസ് തുക്കള്‍ എന്നിവയുടെ ലഭ്യത സ് കൂള്‍ പരിസരങ്ങളില്‍ പൂര്‍ണമായും ഇല്ലെന്ന് ഉറപ്പുവരുത്തുക, പെണ്‍കുട്ടികളുടെ സുരക്ഷ പ്രത്യേകം ഉറപ്പുവരുത്തുക തുടങ്ങിയവയിലൂന്നിയ കര്‍മ്മ പദ്ധതി നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ് കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ് കൂള്‍ പരിസരങ്ങളില്‍ വനിതാ പോലീസ് ഉള്‍പ്പെടെയുള്ളവരെ വിന്യസിച്ച് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതാണ്. വിദ്യാലയ പരിസരങ്ങളില്‍ മയക്കുമരുന്നിന്റേയും ലഹരിയടങ്ങിയ പാനീയങ്ങളുടെയും മിഠായിയുടേയും വില്‍പ്പനയും ഉപഭോഗവും ഇല്ലായ് മ ചെയ്യുന്നതിനായി ഷാഡോ പോലീസ്, രഹസ്യാന്വോഷണ വിഭാഗം എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തി സ് കൂള്‍ പരിസരങ്ങളിലും മറ്റും കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്ലാസുകളില്‍ കയറാതെ കറങ്ങി നടക്കുന്ന കുട്ടികളെ കണ്ടെത്തി വിവരം മാതാപിതാക്കളെയും സ് കൂള്‍ അധികൃതരെയും അറിയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നതിന് വിമുഖത കാണിക്കുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ബസ് സ്റ്റാന്‍ഡുകളിലും പ്രധാനപ്പെട്ട ബസ് സ്റ്റോപ്പുകളിലും സ് കൂള്‍ പരിസരങ്ങളിലും പോലീസ് ഉദ്യോഗസ്ഥന്‍മാരെ നിയോഗിക്കും. കൂടാതെ പിങ്ക് പട്രോളിങ് സംഘത്തിന്റെ സാന്നിധ്യവും നഗരങ്ങളി ഉറപ്പുവരുത്തും.
സ് കൂള്‍ സ്ഥാപനങ്ങളുടെ വാഹനങ്ങളിലല്ലാതെ രക്ഷിതാക്കളുടെ താത് പര്യപ്രകാരം വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നതിന് മിനി ബസ്, വാനുകള്‍, ലൈറ്റ് വെഹിക്കിള്‍സ്, ഓട്ടോറിക്ഷകള്‍ എന്നിവ ഉപയോഗിക്കുന്നുണ്ട്. ഇത്തരം വാഹനങ്ങളും നിബന്ധനകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സ് കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുവരുന്ന പ്രവണത തടയുന്നതിനായി കര്‍ശന പരിശോധന നടത്തണം.
നിയമവിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം. അമിതവേഗതയിലും അശ്രദ്ധയിലും ലഹരി ഉപയോഗിച്ച് സ് കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
ജൂണ്‍ മാസത്തില്‍ കാലവര്‍ഷം തുടങ്ങുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ കൂടതല്‍ ജാഗ്രത പാലിക്കണം. അപകടങ്ങള്‍ ഒഴിവാക്കാനും അധിക സുരക്ഷയൊരുക്കാനും പോലീസിന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രകൃതിക്ഷോഭം പോലുള്ള പ്രശ് നങ്ങള്‍ക്കുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് സ് കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ഇക്കാര്യത്തില്‍ പോലീസിന് ആവശ്യമായ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments