വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ വിദ്യാഭ്യാസ വകുപ്പിന്റെ “ബ്ലൂ റിബണ്‍’ പട്ടികയില്‍ ഉള്‍പ്പെട്ട മികച്ച സ്കൂളായ മേരിലാന്റിലെ എലനോര്‍ റൂസ് വെല്‍റ്റ് ഹൈസ്കൂളില്‍ നിന്നും 2017ലെ വാലിഡിക്‌ടോറിയന്‍ (ഒന്നാം റാങ്ക് 4.4 ജി.പി.എ) ആയി മലയാളിയായ ശില്പ റോയി തെരഞ്ഞെടുക്കപ്പെട്ടു.
2500ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന റൂസ് വെല്‍റ്റ് ഹൈസ്കൂള്‍ രാജ്യത്തെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെന്റര്‍ കൂടിയാണ്. ഈ സ്കൂളില്‍ നിന്നും വാലിഡിക്‌ടോറിയനാകുന്ന ആദ്യത്തെ മലയാളിയാണ് ശില്പ റോയി.