ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ: ചെന്നൈയിലെ ടി നഗറില്‍ വസ്ത്രശാലയില്‍ വന്‍ അഗ്നിബാധ. ബുധനാഴ്ച പുലര്‍ച്ചെ 4.54 ഓടെയാണ് തീപിടുത്തമുണ്ടായ വിവരം അഗ്നിശമന സേനയ്ക്ക് ലഭിച്ചത്. കെട്ടിടത്തിന്‍റെ അടിനിലയില്‍ നിന്ന് പുക ഉയരുന്നത് കണ്ട സുരക്ഷാ ഗാര്‍ഡ് ആണ് വിവരം അഗ്നിശമന സേനയെ അറിയിച്ചത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ടി നഗര്‍, എഗമൂര്‍, കില്‍പൗക് എന്നിവിടങ്ങളില്‍ നിന്നുള്ള എട്ട് യൂണിറ്റ് അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏഴു നിലയുള്ള കെട്ടിടത്തെ തീ ഏറെക്കുറെ വിഴുങ്ങിയെന്നാണ് സൂചന. തീപിടുത്തമുണ്ടായപ്പോള്‍ കെട്ടിടത്തിന്‍റെ ഏഴാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാന്‍റീനില്‍ 12 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവര്‍ സ്കൈലിഫ്ട് വഴി സുരക്ഷിതരായി രക്ഷപ്പെട്ടു.