മിലാല്‍ കൊല്ലം.
നമ്മൾ ചെയ്ത കാര്യങ്ങളെ കുറിച്ച് എന്നെങ്കിലും ആരെങ്കിലും അയവെട്ടിയാൽ അതും നല്ല കാര്യമാണെങ്കിൽ അതിൽ പരം ഒരു അവാർഡ് ഇല്ലാ എന്നാണു എനിക്ക് പറയാനുള്ളത്. ഞാൻ ഒരു പത്ത് വർഷം ഒരു കടയിൽ ജോലി ചെയ്തു. അതിന്റെ മുതലാളി വിദേശത്ത് ജോലി ചെയ്ത ആളായിരുന്നു. അദ്ദേഹം എന്നും നമ്മളെ ഓർമ്മപ്പെടുത്തുമായിരുന്നു ഇങ്ക്ലീഷുകാരന്റെ കമ്പനിയിൽ ജോലി ചെയ്താൽ എങ്ങനെ ആയിരിക്കണം എന്ന്. അന്ന് അദ്ദേഹം പറഞ്ഞു തന്നത് പിൽക്കാലത്ത് എനിക്ക് ഒരുപാട് ഉപകാരം ആയി. ഞാൻ എവിടെ നിന്ന് തുടങ്ങണം എന്ന് വിചാരിച്ചപ്പോൾ മനസിൽ വന്നത് ഇവിടെ നിന്ന് തുടങ്ങാം എന്നാണു.
ഒരു ദിവസം കൊട്ടിയം ജംഗ്ഷനിൽ ഒരു അപകടം നടന്നു. അടുത്ത ദിവസം ദൃസാക്ഷി വേണം അതിനായി അതിനടുത്തുള്ള കടക്കാരുടെ അടുത്ത് പോലീസ് വന്നു. അങ്ങനെ ഞാൻ നിൽക്കുന്ന കടയിലും വന്നു. മുതലാളി ഒരു കുറ്റവും ചെയ്തിട്ടില്ല അത് ഓർമ്മവേണം. ഒരു സാധാ പോലീസുകാരൻ മുതലാളിയോട് നിങ്ങളുടെ പേരേന്താ? മുതലാളി പി ആർ ചന്ദ്രൻ. ഉടൻ പോലീസുകാരൻ അതെന്താ ഒന്നു കൂടി വ്യക്തമാക്കാമോ? മുതലാളി പി രാമചന്ദ്രൻ. അപ്പോ പോലീസുകാരൻ നിങ്ങളാരു ഗവർണ്ണരോ? അന്ന് കേരളാ ഗവർണ്ണർ പി രാമചന്ദ്രൻ ആയിരുന്നു. പക്ഷേ ആ പോലീസുകാരന്റെ ചോദ്യം കേട്ടപ്പോൾ അവന്റെ താടിക്ക് ഇട്ട് ഒരു തട്ട് കൊടുക്കണം എന്ന് എനിക്ക് തോന്നിയതാ. ഒരു തെറ്റും ചെയ്യാത്ത നല്ലവനായ ഒരാളോട് ഇങ്ങനെയോക്കേ ചോദിക്കുന്നത് കേട്ടപ്പോൾ. അന്നോന്നും രഞ്ജി പണിക്കർ ഒന്നും ഫീൽഡിൽ വന്നിട്ടില്ല. ഇപ്പോ നിങ്ങൾക്ക് പേരുമനസിലായല്ലോ? ഇദ്ദേഹത്തിന്റെ ചില പ്രത്യകതകളാണു ഞാൻ ഇവിടെ പറയുന്നത്. ഇതിൽ നിന്ന് പലതും ഇന്നത്തേ തലമുറക്ക് പഠിച്ച് വച്ച് പ്രാവർത്തികമാക്കാൻ നല്ലതാണു.
ഞാൻ കടയിൽ നിൽക്കാൻ തുടങ്ങിയ കാലം മുതൽ ഓരോ മാസവും അവസാനത്തേ ദിവസം വൈകുന്നേരം ശംബളം തരും. അതിന്റെ നിയമ പ്രകാരം ഒപ്പിടുവിച്ച് ഒരു കവറിൽ നമ്മുടെ പേരെഴുതി നമുക്ക് തരും. അതും ആ ഒരു മാസം കിട്ടിയതിൽ വച്ച് ഏറ്റവും പുതിയ നോട്ട് ആയിരിക്കും അതിൽ. ഇതു കണ്ടിട്ട് എനിക്ക് ഉണ്ടായ മാറ്റം ഞാൻ ബസിൽ ജോലിചെയ്തപ്പോൾ അതിലെ ക്ലീനർക്കും ഡ്രൈവർക്കും അന്ന് കിട്ടിയ ഏറ്റവും പുതിയ നോട്ടേ കൊടുക്കുള്ളായിരുന്നു. പിന്നീട് അവർ എന്നിൽ നിന്നേ ശംബളം വാങ്ങുകയുള്ളായിരുന്നു.
എല്ലാ ശനി ആഴ്ചയിലും രാവിലെ കട തുറക്കുമ്പോൾ ഒരു ബോർഡ് എടുത്ത് വയ്ക്കും നാളെ കട അവധി. അന്ന് വൈകുന്നേരം കട അടക്കുന്ന സമയം എനിക്കും ഞങ്ങൾ സ്മാൾ എന്ന് വിളിക്കുന്ന അനിലിനും എനിക്ക് അഞ്ജ് രൂപയും സ്മാളിനു മൂന്ന് രൂപയും തരും. ഞായറാഴിച്ച കട അവധി അന്ന് കാപ്പി കുടിക്കാൻ. കടയിൽ രാവിലെ ഒരു ചായ വൈകിട്ട് ഒരു ചായയും ഒരു കടിയും രാത്രി എട്ടു മണിക്ക് ഒരു ചായ.
മുതലാളിക്കാണെങ്കിൽ ഒരു പണിയേ ഒള്ളു പൈസ എണ്ണുക. രാത്രി ഏഴുമണി കഴിയുമ്പോൾ മുതലാളിക്ക് ഒരു കണക്കുണ്ട് അതിൽ കൂടുതൽ വിറ്റു വരവ് വന്നു കഴിഞ്ഞാൽ മുതലാളി എന്നോട് പറയും ഹരി ഒന്ന് നോക്കിക്കൊള്ളുക എന്നിട്ട് ഇറങ്ങി പോകും കുറച്ച് കഴിയുമ്പോൾ തിരിച്ചു വരും. എന്നിട്ട് സ്മാളിനെ വിളിക്കും. എന്നിട്ട് സ്മാളിനോട് ചോദിക്കും ബെസ്റ്റ് ബേക്കറി അറിയുമോ? സ്മാൾ പറയും അറിയും. അവിടെ ചെല്ലുക. അവിടെ കണ്ണാടി പെട്ടിയിൽ ഇന്ന സ്തലത്ത് ഇരിക്കുന്ന മൂന്ന് കേക്ക് വാങ്ങുക തിരിച്ചു വന്ന് രോഹിണി ഹോട്ടലിൽ നിന്ന് മൂന്ന് ചായ ഒന്ന് മധുരം ഇടാതെ വാങ്ങി വാ. ഈ പറഞ്ഞത് പോലെ എല്ലാ ദിവസവും നടക്കാറുണ്ട്. എന്നും സ്മാളിനോട് ചോദിക്കും ബെസ്റ്റ് ബേക്കറി അറിയുമോ എന്ന്. ഒന്ന് നോക്കിയാൽ ഈ ഒരു ചോദ്യം നല്ലതാണു പിന്നെ പറയില്ലല്ലോ മാറിപ്പോയി എന്ന്.
ഓണം വരുമ്പോൾ മിക്കവാറും മിൽക്ക് പൗഡറുകൾ കിട്ടാതെ വരും എന്നാലും വിൽപ്പനയ്ക്ക് ഇല്ലെങ്കിലും നിൽക്കുന്ന ജോലിക്കാർക്ക് വീട്ടിൽ കൊണ്ടുപോകാൻ കൊടുക്കാനുള്ള പൗഡർ നേരുത്തേ മാറ്റി വയ്ക്കും. ഉത്രാടത്തിന്റെ അന്ന് വൈകുന്നേരം കട അടക്കുമ്പോൾ എല്ലാവർക്കും ഓരോന്ന് തരും. അത് ചിട്ടയായ ഒന്ന് ആണു.
മുതലാളിയുടെ മകനാണു കടയിൽ ഇരിക്കുന്നത് എങ്കിൽ വൈകുന്നേരം ആണു മുതലാളി വരുന്നത്. ചിലപ്പോൾ മകൻ അറിയില്ല അഛൻ വരുന്നത് അതുകൊണ്ട് പുള്ളി വലിക്കുന്ന വിൽസ് സിഗിററ്റിന്റെ പാക്കറ്റ് മേശപ്പുറത്ത് കാണും. അപ്പോൾ മുതലാളി ആ പാക്കറ്റ് കണ്ടിട്ട് എടുത്ത് ഒന്ന് കുലുക്കി നോക്കും എന്നിട്ട് അവിടെ വച്ചിട്ട് ഒന്നുമറിയാത്തേ പോലെ ഇറങ്ങി അങ്ങു പോകും എന്തിനെന്നു വച്ചാൽ അത് എടുത്ത് മാറ്റാൻ വേണ്ടി മാത്രം. പിന്നെ ഒരു കാര്യം ബന്ത് ഹർത്താൽ അങ്ങനെ എന്തും ആകട്ടേ കട തുറക്കും. പലപ്പോഴും മുതലാളിയുടെ മകൻ പറയും ബന്തിന്റെ അന്ന് അടച്ചിട്ട് പകരം ഞായറാഴിച്ച തുറന്നാൽ പോരേ? പക്ഷേ മുതലാളി കേൾക്കില്ല. ഒരു കച്ചവടവും നടന്നില്ലെങ്കിലും ബന്തിന്റെ അന്ന് തുറക്കും.
ഇന്ദിരാ ഗാന്ധി മരിച്ചു ഒരു കടകളും ഇല്ല ഒരു വാഹനങ്ങളും ഇല്ല ഞങ്ങൾ മാത്രം കട തുറന്ന് ഇരിക്കുന്നു. അപ്പോൾ പടിഞ്ഞാറുന്ന് ഒരു വലിയ ജാതാ വരുന്നു തുറന്നിരിക്കുന്ന കടകൾ അടപ്പിക്കാനാണു വരുന്നത്. ഞങ്ങളുടെ മനസിൽ സന്തോഷത്തിന്റെ ലഠു പൊട്ടി. ഞങ്ങളുടെ കടയുടെ അടുത്ത് എത്താറായപ്പൊൾ ജാതയിൽ ഉണ്ടായിരുന്ന ഒരു കൂട്ടം ആളുകൾ ആരുടാ കട തുറന്ന് ഇരിക്കുന്നത് എന്ന് ആക്രോശിച്ചു കൊണ്ട് അടുത്തതും ജാതാ ക്യാപ്റ്റനായ ചേപ്പന്തുറ ആബ്ദുൽ റഹുമാൻ ഓടി വന്നു പറഞ്ഞു കൊട്ടിയം ജംഗ്ഷനിൽ ഒരു മെഡിക്കൽ സ്റ്റോർ വേണം അത് അടപ്പിക്കണ്ടാ അത് തുറന്നിരിക്കട്ടേ എന്ന് പറഞ്ഞ് ഞങ്ങളുടെ മോഹത്തിനു മുകളിൽ മണ്ണിട്ട് ജാതാ കടന്ന് പോയി. ഞാൻ ഈ കടയിൽ നിന്ന് മാറി ഒരു വർഷം കഴിഞ്ഞപ്പോൾ മുതലാളി മരിച്ചു. വളരെ നല്ല മനസിനു ഉടമയായ അദ്ദേഹത്തിനു എന്റെ പുഷ്പാഞ്ജലികൾ…………………….