സിറിൾ. (Street Light fb group)
ഒരു ഉറച്ച തീരുമാനത്തിന്റെ പേരിൽ ഞങ്ങൾ പിരിയാൻ തീരുമാനിച്ചു.കാരണം ചോദിച്ചാൽ എടുത്തു പറയാൻ ഒന്നും തന്നെ ഇല്ലായിരുന്നു. പക്ഷേ, ഇനി ഒന്നിച്ചു കഴിയുക ബുദ്ധിമുട്ടാണ്…
അപ്പോൾ രണ്ട് പേരും കൂടി എടുത്ത തീരുമാനം ആണോ?
അതെ, സർ,
മോളെ, ഒരു വക്കീൽ ആയതു കൊണ്ട് പറയുകയല്ല.ആലോചിക്കണം നന്നായി, ചിന്തിക്കണം തീരുമാനം എടുക്കും മുമ്പ്, നന്നായി മനസിരുത്തി….
ഇല്ലാസർ, ആലോചിച്ചു –
ശരി ,കുട്ടി ഏതു വരെ പഠിച്ചു.
ഞാൻPG .കഴിഞ്ഞു ജോലി നോക്കുമ്പോഴായിരുന്നു….
എന്തോ അവൾ ബാക്കി വെച്ച പോലെ പറഞ്ഞു നിർത്തി
പ്രണയ വിവാഹമായിരുന്നോ?
അതെ,
കുട്ടിക്ക് എത്ര വയസ്സുണ്ട്. ഇനിയും ജീവിതം ബാക്കിയാണ്, ജീവിതം തുടങ്ങീട്ടു പോലുമില്ല. പിന്നെ എന്തിനാണ്. ഇങ്ങനെ ഒരു തീരുമാനം
സാർ, അത് ‘
അവൾ മുഖം താഴ്ത്തി മൗനത്തിന്റെ കാർമേഘങ്ങൾ തടിച്ചുകൂടി – ഒരു മഴയായ് പെയ്യുന്ന ഇരുളിച്ച അവളുടെ മുഖത്ത് നിഴലിച്ചു –
ഭർത്താവ് മദ്യപിക്കാറുണ്ടോ?
ഇല്ല.
ഉപദ്രവിക്കാറുണ്ടോ?
അങ്ങനെ ഒന്നും ഇതുവരെ ഉണ്ടായിട്ടല്ല. പക്ഷേ,
പിന്നെ എന്താണ് കാരണം.?
എന്തിനും ഒരു കാരണം വേണ്ടെ?
പറയാം സാർ,
അവൾ കണ്ണുകൾ തുടച്ചു.
ഞങ്ങൾ പരിച്ചയപ്പെട്ടത്fb യിലൂടെ ആണ്. ആദ്യമായിf bയിൽ കയറിയപ്പോൾ, ഒരു സാഹിത്യ ഗ്രൂപ്പിൽ അംഗമായി, എഴുതുവാൻ ആയിട്ടും വായിക്കവാനായിട്ടും പുതുതലമുറയുടെ ഒരിടം മാത്രമായിരുന്നു. എനിക്ക് ആ ഗ്രൂപ്പ്.
നല്ല രചനകൾ വായിക്കുകയും ആസ്വദിക്കുകയും ഒരു പതിവായി മാറി.
എപ്പോഴാണ് എന്നറിയില്ല. ഒരു നാലു വരി കവിത എന്റെ കണ്ണിൽപ്പെട്ടു.
വായിച്ചപ്പോൾ നല്ലതാണ് എന്നു തോന്നി, പിന്നെ അത് ഓരോ ദിവസവും അതിലെ അക്ഷരങ്ങൾ എന്നെ വേട്ടയാടൻ തുടങ്ങി.
വായനക്കാർ ധാരാളം ഉള്ള ഗ്രൂപ്പിൽ അദ്ദേഹത്തിന്റെ കവിതകൾക്ക് Like കുറവായിരുന്നു. ഒരിക്കൽ ഞാൻ കമന്റ് ഇട്ടു.
അതു പിന്നെ സൗഹൃദത്തിലേക്കു വഴിവെച്ചു.പിന്നെ ഞാൻ തേടി പിടിച്ചു വായിക്കുവായിരുന്നു. പിന്നീട് എപ്പോഴോ പ്രണയത്തിലേക്ക് വഴിമാറി. വാക്കുകൾ എന്നിൽ പ്രണയ ലോകം തീർത്തു.
പിന്നെ അധികം വൈകാതെ വിവാഹം: …
എന്താ നിർത്തിയത്. പറയു
കവിത പോലെ അല്ലായിരുന്നു.പ്രണയം. പ്രണയം പോലെ അല്ലായിരുന്നു. ജീവിതം.
ഒരു പാട് സ്വപ്നങ്ങളുമായി വിവാഹ ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ നഷ്ടങ്ങളുടെ വലിയ സിംഹാസനമായിരുന്നു എന്നെ കാത്തിരുന്നത്.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി
ശബ്ദം ഇടറി,
സാറ് കുടിക്കാൻ അല്പം:
പറഞ്ഞു തീരുംമുമ്പെ വക്കീൽ മേശപ്പുറത്തെ വെള്ളം അവളിലേക്കു നീട്ടി. അവൾ അതു കുടിച്ചു കൊണ്ടു തുടർന്നു,,,
അദ്ദേഹം ഒരു ഓട്ടോ ഡ്രൈവർ ആയിരുന്നു. വീടിന്റെ അവസ്ഥയും മോശമായിരുന്നു. അതൊന്നും എന്നെ സംബന്ധിച്ച് ഒരു പ്രശ്നം ആയിരുന്നില്ല. അപ്പോഴും കവിതയോടുള്ള അല്ലങ്കിൽ വരികൾ സ്വാധീനിച്ച എന്നിലേക്ക് പ്രണയത്തിന്റെ പുതുവസന്തം ഒരുക്കി കാത്തിരുന്ന മനസിൽ ഞാൻ സന്തോഷം നന്നായി അനുഭവിച്ചു.
പക്ഷേ, ഇടക്ക് എവിടയോ, കവിക്കുള്ളിലെ ഞാനെന്ന ഭാവന എപ്പോഴോ നഷ്ടപ്പെട്ടിരുന്നു –
എപ്പോഴും എഴുത്തിന്റെ ലോകത്തായിരുന്നു. പാതിരാത്രി വരെ കുത്തിക്കുറിക്കൽ, എന്നോട് ചില വിടാൻ സമയവും പിശുക്കു കാട്ടി’ സംസാരവും കുറഞ്ഞു. എന്നെയാണോ? അതോ മൊബൈൽ ഫോണിനെ ആണോ ,വിവാഹം കഴിച്ചെക്കണേന്നു പലപ്പോഴും തോന്നിട്ടുണ്ട്.
ഇടക്കെപോഴൊ അതു പരിഭവങ്ങളിൽ നിന്നും വലിയ പ്പൊട്ടിത്തെറിയിൽ എത്തി ചേർന്നു.
ഹൃദയത്തോട് ചേർത്തുവെച്ച കവിതകളോട് വരെ എനിക്ക് ദേഷ്യം തോന്നി. തീർത്തും ഒരു ഒറ്റപ്പെടൽ.
അവൾ മുഖം പൊത്തിക്കരഞ്ഞു
ഇനിക്കി ബന്ധം വേർപ്പെടുത്തണം
ഒരു നിമിഷത്തെ മൗനത്തിനെടുവിൽ
വക്കീൽ,
മോളെ, പിരിച്ചാൽ ഇനിക്ക് പണം കിട്ടും. ഒരു കാലത്ത് യാതൊരു മടി കൂടാതെ ഞാനത് ചെയ്തിരുന്നു.
മോളുടെ പ്രായം കാണും എന്റെ മകൾക്ക് ഒരു കുട്ടിയും ഉണ്ട്.
എല്ലാവരുടേയും ബന്ധങ്ങൾ വേർപ്പെടുത്തിയ എന്നിലേക്ക് ദൈവത്തിന്റെ വേർപ്പെടുത്തലായിരുന്നു.എന്റെ മകൾ, ബന്ധങ്ങളിലെ ബന്ധനത്തിൽ നിന്നും സ്നേഹത്തിന്റെ കാവ്യത്തിലേക്ക് ഇറങ്ങി വരു രണ്ട് പേരും, പോയിട്ട് നാളെ രണ്ട് പേരും വരണം – ഒരു പ്രതീക്ഷ ബാക്കിവെച്ച് അയ്യാൾ പറഞ്ഞുi
കണ്ണുകൾ തുടച്ചവൾ അവിടം വിട്ടിറങ്ങുമ്പോൾ, ചിന്തകൾ ചുറ്റിലും വലം വെച്ചു. നീറുന്ന മനസ്സിലെ വരികൾ ഓർത്തെടുത്തു. എവിടയോ ഒരു ചാഞ്ചാട്ടം:
വീട്ടിലെത്തിയപ്പോൾ, അവൾക്കു നഷ്ടമായ കവിതകൾ തിരഞ്ഞു.
വായിക്കാൻ തുടങ്ങിയപ്പോഴാണ് കൂട്ടക്കാരിയുടെ ഫോൺ…..
ഹലോ, മായ….ഡാ.. നീ അന്നു പറഞ്ഞില്ലേ. നീ എനിക്ക് ഒരു കവിത അയച്ചില്ലേ. എന്നട്ട് ചോദിച്ചില്ലേ, ഇതാരുടെ വരികളാണെന്നു .
മായ.. എതു ഞാൻ അയച്ച കവിതയുടെ വീഡിയയോ?
:അതെ
മായ: അതരുടയാ.
:സ്വന്തക്കാരന്റെ വരികളാ
ഇത്ര അടുത്തുണ്ടായിട്ട് അറിഞ്ഞില്ലേ
മണ്ടൂസെ …’
മായ ‘ .നീ സത്യമാണോ പറഞ്ഞത്.
അതെ”
എപ്പോഴൊ അദ്ദേഹം എന്നിലേക്ക് ഒരു കവിത നീട്ടിയിരുന്നു. ഒന്നു ചൊല്ലി കൊടുക്കാൻ പറഞ്ഞു. അന്നു 25 like തികക്കാൻ കഴിയാത്ത കവിത ചൊല്ലി നാണം കെടാനല്ല ,നല്ല. വെല്ല കവികളും വരും ചൊല്ലാൻ പറഞ്ഞു. അപ്പോൾ ചൊല്ലി കൊടുക്കാം എന്നു പറഞ്ഞു കളിയാക്കിയതു ഓർത്തെടുത്തു.
വിശ്വാസിക്കാനാകാത്ത മായ ലോകത്തിലേക്കാവൾ നടന്നു.
ഏട്ട, ഈ കവിത ഒന്നു കേട്ടു നോക്കിയെ. നല്ല വരികൾ എത്ര മനോഹരമായ ഭാര്യയെ വർണ്ണിച്ചിരിക്കുന്നത്. ആരുടെ വരികളാന്നറിയോ,
എന്റെ വരികൾ
നിങ്ങളുടയോ?
ഒരു കളിയാക്കാൽ ചിരിയോടെ, ഇതുപോലെ ഒരു കവിയുടെ ഭാര്യ ആയാൽ മതിയായിരുന്നു: ഇത് ഒരു മാതിരി കവിയല്ലാ നിങ്ങൾ ശവിയാ
അന്ന് ഒരു ഹൈക്കു പോലെ കള്ളച്ചിരിയിൽ ഒതുക്കി കൊണ്ടുള്ള ആ നോട്ടം. ഇപ്പോഴാണ് ഹൃദയത്തിൽ ആഴ്ന്നിറങ്ങിയത്.
പലവട്ടം അപേക്ഷിച്ചട്ടുണ്ട് ചൊല്ലി കൊടുക്കാൻ ‘ ഇന്നെന്തായാലും അദ്ദേഹത്തിന് വേണ്ടി, ഒന്നു താഴ്ന്ന് കൊടുക്കാം :-
നല്ലൊരു കവിത അവൾ ഈണത്തിൽച്ചൊല്ലി പഠിച്ചു. വേഗം ഫോൺ എടുത്തു. വിളിച്ചു.
ഏട്ടാ ” എവിടയാ
ഇപ്പോൾ തന്നെ വരണം. വേഗം.
എന്താ കാര്യം
ഞാൻ ഒപ്പിട്ട് അലമാരയിൽ വെച്ചട്ടുണ്ട്.
അതല്ല. ഒന്നു വന്നട്ടു പോകു .
ഒന്നും പറയാതെ ഫോൺ കട്ടായി ‘
അവനു വേണ്ടിയുള്ള കാത്തിരിപ്പിൽ
സമയങ്ങൾക്കൊടുവിൽ ഒരു ജനസാഗരത്തിന്റെ അകംമ്പടിയോടുകൂടി അകത്തേക്ക് ചിന്നി ചിതറിയ ശരീരം കോർത്തു കെട്ടിവെക്കുമ്പോൾ …
അവളിൽ ബോധം മറഞ്ഞിരുന്നു.
നിശ്ചലമായ ശരീരത്തിൽ കവിതയുടെതുടിപ്പ് വിട്ടു പോയ ഷോക്കിൽ നിന്നും അവൾ ഉണരുമ്പോൾ അവസാനനോക്കു കാണുവാൻ ആരക്കയൊ പിടിച്ചു അവളെ മുഖം കാണിച്ചു.
ഒട്ടും പ്രതീക്ഷിക്കാതെ അവൾ കുതറിച്ചാടി എഴുന്നേറ്റ് മുറിയിലേക്കൊടി, അലമാരയിൽ സൂക്ഷിച്ച കവിതകൾ എല്ലാം വാരി കൂട്ടി എടുത്തു.
ചിതയൊരുക്കിയിടത്തേക്ക് ഓടി പോകുമ്പോൾ ,നിശ്ചലമായി സ്തംഭിച്ചു പോയി ജനസാഗരം,
ഓരോ ഷീറ്റു കവിതകളും ചിതക്കു മുകളിൽ നിരത്തി വെക്കുന്നത് കണ്ട് ആളുകൾ വിതുമ്പി.
അപ്പോഴും അവളുടെ കണ്ണുകൾ ചുവന്നു ജ്വലിച്ചു നിന്നു. കരയാൻ പോലുമാകാതെ നോക്കി നിന്നു അവൾ’ അവസാന ഷിറ്റ് എടുത്ത് അവൾ
ഭർത്താവിന്റെ നിശ്ചല ശരീരത്തോട് ചേർന്നു നിന്നു.
കൈയ്യിലെ പേപ്പറിൽ കുറിച്ചിട്ട വരികൾ ചൊല്ലിയതും – കൂട്ടക്കരച്ചിൽ അന്തരീക്ഷത്തിൽ ഇരുൾ പരത്തി,
യാത്ര ചോദി്പ്പു ഞാൻ ജീവിത
വീഥിയിൽ നിന്നും
മണ്ണിന്റെ മാറിലെ പൈതലാകാൻ
വിട പറയുവാൻ കഴിയാത്തൊരി
ജീവിത സ്വപ്നങ്ങൾ ബാക്കിയാക്കി
പോയിടുന്നു ഞാൻ ഏകനായ്
നെഞ്ചിൽ തലവെച്ചു പൊട്ടിക്കരയുമ്പോൾ – കേൾക്കാൻ കൊതിച്ച ആ ശബ്ദം മരണത്തിനപ്പുറം അയ്യാൾ കേട്ടു കഴിഞ്ഞിരുന്നു.