ഹൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി നടത്തിവരുന്ന അവധിക്കാല മലയാളം ക്ലാസിന്റെ ഈവര്‍ഷത്തെ ക്ലാസുകള്‍ ജൂണ്‍, ജൂലൈ മാസങ്ങളിലായി സ്കാര്‍സ് ഡെയിലിലെ ഹാരിസ് കൗണ്ടി പബ്ലിക് ലൈബ്രറിയില്‍ വച്ചു നടത്താന്‍ തീരുമാനിച്ചു.
ജൂണ്‍ ഏഴാം തീയതി ബുധനാഴ്ച തുടങ്ങുന്ന ക്ലാസ് രാവിലെ 10. മുതല്‍ 12.30 വരെയാണ് നടത്തുന്നത്. 6 വയസ് മുതല്‍ 18 വയസുവരെയുള്ള കുട്ടികളെ നമ്മുടെ മാതൃഭാഷയായ മലയാളം സംസാരിക്കാനും എഴുതുവാനും വായിക്കാനും പരിശീലിപ്പിക്കുന്നതിനൊപ്പം നമ്മുടെ സംസ്കാരവും മൂല്യങ്ങളും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ജി.എസ്.സി ഹൂസ്റ്റണ്‍ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഈവര്‍ഷം യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്, ഓസ്റ്റിനിന്റെ ഏഷ്യന്‍ സ്റ്റഡീസ് പ്രോഗ്രാമുമായി സഹകരിച്ച് ജി.എസ്.സി ഹൂസ്റ്റണ്‍ 9 മുതല്‍ 12 വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്കായി ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്താനും തീരുമാനിച്ചിരിക്കുന്നു. ഈ ക്രെഡിറ്റ് ഭാവിയില്‍ അമേരിക്കന്‍ ബിരുദ പഠനത്തിന് ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയിലെ കോളജുകളിലേക്ക് ട്രാന്‍സ്ക്രിപ്റ്റായി ലഭിക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ജി.എസ്.സി ഹൂസ്റ്റന്റെ ഫെസ്ബുക്ക് പേജ് സന്ദര്‍ശിക്കുകയോ സെക്രട്ടറി സിറിള്‍ രാജന്‍, ക്ലാസ് കോര്‍ഡിനേറ്റര്‍ ജെസി സാബു, വില്‍സണ്‍ സ്റ്റെയിന്‍ എന്നിവരുമായി ബന്ധപ്പെടുകയോ ചെയ്യുക. ഫോണ്‍: 832 910 7296, ഇമെയില്‍: gsc.huston@yahoo.com