ജോണ്സണ് ചെറിയാന്.
മുംബൈ: ആസിഡ് ആക്രമത്തിനിരയാകുകയും ഒരു റോംഗ് കോളിലൂടെ യുവാവുമായി അടുക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത മുംബൈ താനെ സ്വദേശി ലളിതബെന്‍ ബാന്‍സി (26) ന് ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ വക ഫ്ലാറ്റ് സമ്മാനം. യുവതിയുടെ ചികിത്സ ഏറ്റെടുത്തതിന് പുറമെയാണ് ഫ്ലാറ്റ് താരം വാഗ്ദാനം ചെയ്തത്.
ലളിത മനസ്സുറപ്പുള്ള പെണ്ണാണെന്നും ഇരുവർക്കും എല്ലാവിധ ആശംസകളും നേരുന്നുവെന്നും വിവേക് പറഞ്ഞു. ഒരു സ്വകാര്യ സ്ഥാപനത്തിലെ സി സി ടി വി ഓപ്പറേറ്ററും പെട്രോള്‍ പമ്പ് ഉടമയുമായ രവി ശങ്കറിനെ (27) മിസ്ഡ് കോളിലൂടെയാണ് ലളിത പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം ചൊവ്വാഴ്ച താനേ കോടതിയില്‍ വെച്ച് നടന്നു.
2012 ലാണ് ഒരു ബന്ധുവിനാല്‍ ലളിത ആസിഡ് അക്രമത്തിന് ഇരയായത്. തുടര്‍ന്ന് 17 ഓളം ശസ്ത്രക്രിയകള്‍ നടത്തിയിരുന്നെങ്കിലും ലളിതക്ക് പഴയ മുഖം തിരിച്ചു കിട്ടിയിരുന്നില്ല