ജോണ്‍സണ്‍ ചെറിയാന്‍.
തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ച് അല്‍ഫോന്‍സ് പുത്രൻ. പ്രേമം എന്ന ഹിറ്റിന് ശേഷം അല്‍ഫോന്‍സ് പുത്രന്റെ പുതിയ ചിത്രമേതെന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. എന്നാൽ ആരാധകരുടെ കാത്തിരിപ്പിന് വിരമാമിട്ടുകൊണ്ട് തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പുത്രന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
അല്‍ഫോന്‍സിന്റെ പോസ്റ്റ് പൂർണ രൂപം:-
രണ്ട് മാസത്തിനുള്ളില്‍ എന്റെ അടുത്ത ചിത്രത്തിന്റെ ജോലികള്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. സംഗീതത്തിന് പ്രധാന്യം നല്‍കിക്കൊണ്ടുള്ള ഒരു ചിത്രമായിരിക്കും അത്. കടലിനെക്കുറിച്ച് പറയുമ്പോള്‍ അത് എന്താണെന്ന് അറിഞ്ഞിരിക്കേണ്ടേ? അതുകൊണ്ടാണ് പുതിയ ചിത്രം തുടങ്ങാന്‍ ഞാന്‍ ചെറിയൊരു ഇടവേള എടുത്തത്. എനിക്ക് നീന്താനോ, ബോട്ട് ഓടിക്കാനോ അറിയില്ല.
ഒരു കപ്പലില്‍ ലൈഫ് ഓഫ് പൈയിലെ നായകനെപ്പോലെ ഞാന്‍ മുന്നോട്ട് പോവുകയാണ്. പ്രണയവും സൗഹൃദവുമൊക്കെ പുതിയ ചിത്രത്തിലുമുണ്ടാവും. പക്ഷേ പ്രേമമോ നേരമോ പോലെ ആയിരിക്കില്ല ഈ ചിത്രം. നര്‍മ്മവും മറ്റ് വികാരങ്ങളുമൊക്കെ ചേര്‍ന്ന ലളിതമായ ഒരു സിനിമയായിരിക്കും.
എന്റെ സുഹൃത്ത് നിവിന്‍ പോളിയല്ല നായകനെന്നുകൂടി അറിയിക്കുന്നു. കുറച്ച് ചിത്രങ്ങള്‍ക്ക് ശേഷം നിവിനുമൊത്ത് ഒരു സിനിമ ചെയ്‌തേക്കാം.