ജോണ്‍സണ്‍ ചെറിയാന്‍.
ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നു കാണാതായ തിരുവാഭരണം തിരിച്ചുകിട്ടി. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്നാണ് തിരുവാഭരണം കിട്ടിയത്. വിഷു ദിനത്തിലാണ് തിരുവാഭരണം കാണാതായത്.
രത്നങ്ങള്‍ പതിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യമായ തിരുവാഭരണമായിരുന്നു നഷ്ടപ്പെട്ടത്. സ്വര്‍ണപതക്കത്തിന്‍റെ രൂപത്തിലുള്ളതാണിത്. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഉത്സവത്തില്‍ വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തിയിരുന്നു. വിഷുവിന് ക്ഷേത്ര നട തുറന്നപ്പോഴാണ് തിരുവാഭരണം കാണാതായ വിവരം പുറത്തറിഞ്ഞത്.
തിരുവാഭവരണം നഷ്ടപ്പെട്ട വിവരം ദിവസങ്ങള്‍ക്കു ശേഷമാണ് ക്ഷേത്രം അധികൃതരും ദേവസ്വാം ബോര്‍ഡിനെ അറിയിക്കുന്നത്. തുടര്‍ന്ന് ക്ഷേത്ര പരിസരത്തും മറ്റും വ്യാപകമായി തെരച്ചില്‍ നടന്നുവെങ്കിലും കണ്ടെത്തിയിരുന്നില്ല. ക്ഷേത്രത്തിലെ കിണറും വറ്റിച്ച് തിരച്ചില്‍ നടത്തിയിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് ഒരു മാസത്തിനു ശേഷം തിരുവാഭരണം കാണിക്കവഞ്ചിയില്‍ നിന്ന് ലഭിക്കുന്നത്.