ജോണ്‍സണ്‍ ചെറിയാന്‍.
നടൻ മോഹൻലാലും പ്രിയദർശനും തമ്മിലുള്ള ആത്മബന്ധം എല്ലാവർക്കും അറിവുള്ളതാണ്. ഇരുവരെയും പോലെ തന്നെയാണ് ഇവരുടെ മക്കൾ തമ്മിലുള്ള ബന്ധവും. ബാല്യകാല സുഹൃത്തുക്കളാണ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും പ്രിയന്റെ മകൾ കല്യാണിയും. ഇരുവരും ചേർന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രണ്ട് പേരും സിനിമയിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒരു സ്വകാര്യ ചടങ്ങിനിടെ എടുത്ത സെൽഫിയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോൾ ഇരുവരുടെയും പഴയ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രണവും കല്ല്യാണിയും ബാല്യകാല സുഹൃത്തുക്കളാണ്.
മോഹൻലാലും പ്രിയദർശനും തമ്മിലുള്ള അടുപ്പം മക്കളിലേക്കും വളർന്നിരിക്കുന്നു എന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത്. പ്രണവ് ജിത്തുജോസഫിന്റെ കീഴിൽ അസിസ്റ്ററ്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ പ്രണവാണ് നായകൻ.