പി. പി. ചെറിയാന്‍.
ഡാളസ്: ഡാളസ്സ് സിറ്റി മുന്‍ പ്രോടേം മേയറും, കൗണ്‍സിലറുമായിരുന്ന ഡോണ്‍ഹില്‍ മെയ് 13 ശനിയാഴ്ച നിര്യാതനായി.2009 ലെ അഴിമതി കേസ്സില്‍ 18 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു.പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗ ബാധയെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഡോണിന് 18 മാസത്തെ ആയുസ്സാണ് കണക്കാക്കിയിരുന്നത്.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജയില്‍ വിമോചനത്തിനായി നല്‍കിയ പെറ്റീഷന്‍ മെയ് 9 നായിരുന്നു കോടതി അനുവദിച്ചത്. തുടര്‍ന്ന് ജയില്‍ വിമോചിതനായ ഡോണ്‍ രണ്ട് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.യു എസ് അറ്റോര്‍ണി ഓഫീസ് ഫയല്‍ ചെയ്യുന്ന പെറ്റീഷന്‍ അനുവദിച്ചതിന് ശേഷം സഹോദരന്റെ വീട്ടില്‍ കഴികയായിരുന്നു ഡോണ്‍.
സതേണ്‍ ഡാളസ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഡീക്കനായി സേവനം അനുഷ്ടിച്ചിരുന്ന ഡോണിനെ കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായമായിരുന്നു. ദീര്‍ഘകാലം കൗണ്‍സിലര്‍മാരായിരുന്ന ഡോണ്‍ ഡാളസ്സിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.