ജോണ്‍സണ്‍ ചെറിയാന്‍.
തൃശൂർ: പ്രഫഷണൽ ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ സി.കെ.വിനീത് സർക്കാർ ജോലി ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് മുൻ താരം ഐ.എം.വിജയൻ. ഹാജർ കുറഞ്ഞതിന്റെ പേരിൽ ദേശീയ ഫുട്ബോൾ താരമായ സികെ വിനീതിനെ ഏജീസ് ഒാഫീസിലെ ജോലിയിൽ നിന്ന് പുറത്താക്കുന്നു എന്ന വാർത്ത വന്നിരുന്നു.
ഇതിനോട് പ്രതികരിക്കുകയായിരുന്നു വിജയൻ. ഏജിസ് ഓഫീസിലെ ജോലി ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് കേരള പോലീസിൽ എഎസ്ഐ ആയിരിക്കെ ജോലി വേണ്ടെന്ന് വച്ച് പ്രഫഷണൽ ഫുട്ബോളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത് ഉദാഹരണമായി ചൂണ്ടിക്കാട്ടി വിജയൻ പറഞ്ഞു.
വിനീത് ഇപ്പോൾ നല്ല രീതിയിൽ ഫുട്ബോൾ കളിക്കുന്നുണ്ട്, അത്കൊണ്ട് തന്നെ പ്രഫഷണൽ ഫുട്ബോളിൽ തിളങ്ങാൻ വിനീതിന് കഴിയും. സർക്കാർ ജോലിയിലുള്ള ചട്ടങ്ങൾക്ക് ഇളവുകൾ സാധ്യമല്ലാത്തതിനാൽ ജോലി ഉപേക്ഷിക്കുകയേ മാർഗമുള്ളു എന്നും എെഎം വിജയൻ കൂട്ടിച്ചേർത്തു.