Wednesday, May 14, 2025
HomeCinemaഗീതു മോഹന്‍ദാസ് ചിത്രത്തില്‍ തലമൊട്ടയടിച്ച്‌ പരുക്കന്‍ ലുക്കില്‍ നിവിന്‍ എത്തുന്നു.

ഗീതു മോഹന്‍ദാസ് ചിത്രത്തില്‍ തലമൊട്ടയടിച്ച്‌ പരുക്കന്‍ ലുക്കില്‍ നിവിന്‍ എത്തുന്നു.

ഗീതു മോഹന്‍ദാസ് ചിത്രത്തില്‍ തലമൊട്ടയടിച്ച്‌ പരുക്കന്‍ ലുക്കില്‍ നിവിന്‍ എത്തുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ഗീതു മോഹൻദാസ് ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രത്തിൽ നിവിൻ പോളി മൂത്തോനായി എത്തുന്നു. തലമൊട്ടയടിച്ച് പരുക്കൻ ഗെറ്റപ്പിലാണ് നിവിൻ മൂത്തോനാകുന്നത്. മൂത്തോന്‍ വെള്ളിത്തിരയിലെത്താനുള്ള ആകാംക്ഷയിലാണ് താനെന്ന് നിവിന്‍ പോളി ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ലക്ഷദ്വീപുകാരനായ പതിനാലുകാരൻ അവന്റെ മൂത്ത സഹോദരനെ തേടി യാത്ര തിരിക്കുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മുംബൈയില്‍ പൂര്‍ത്തിയായി. രണ്ടാം ഷെഡ്യൂള്‍ ലക്ഷദ്വീപിലാണ്. ചിത്രത്തിന്റെ രചനയും തിരക്കഥയും നിര്‍മ്മാണവും ഗീതുമോഹന്‍ദാസാണ്. ഛായാഗ്രഹണം ഭര്‍ത്താവ് രാജീവ് രവിയും നിര്‍വ്വഹിക്കും. ഇറോസ് ഇന്റര്‍ണാഷണല്‍, ആനന്ദ് എല്‍.റായ്, അലന്‍ മക്‌അലക്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
RELATED ARTICLES

Most Popular

Recent Comments