ജോണ്‍സണ്‍ ചെറിയാന്‍.
ഗായകന്‍ പ്രദീപ് പളളുരുത്തിയും സംവിധായകനാവുന്നു. ഇന്‍ ദി നെയിം ഓഫ് പള്ളുരുത്തി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രീകരണം ജൂലൈയില്‍ തുടങ്ങും. മുന്‍നിര അഭിനേതാക്കള്‍ ചിത്രത്തിലുണ്ടാവുമെന്നും സംവിധായകന്‍ പറയുന്നു. അലന്‍സിയര്‍, സുധി കോപ്പ എന്നിവരുമായി കരാറിലെത്തിക്കഴിഞ്ഞു. മറ്റ് അഭിനേതാക്കളെ ഉടനെ പ്രഖ്യാപിക്കുമെന്നും പ്രദീപ് പള്ളുരുത്തി പറഞ്ഞു. വെള്ളത്താല്‍ ചുറ്റപ്പെട്ട കുമ്പളങ്ങിയില്‍ ഒരു പാലം വരുന്നതുമായി ബന്ധപ്പെട്ടുള്ള സംഭവ വികാസങ്ങള്‍ തമാശ രൂപത്തില്‍ അവതരിപ്പിക്കുന്നതാണ് ചിത്രം. കുമ്പളങ്ങിയിലേക്ക് മൂന്ന് മറുനാട്ടുകാര്‍ വരുന്നതും തുടര്‍ന്നുണ്ടാവുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. തമാശയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നതെങ്കിലും ഇത് വെറുമൊരു കോമഡി ചിത്രമല്ലെന്ന് പ്രദീപ് പള്ളുരുത്തി പറയുന്നു.