Thursday, May 15, 2025
HomeAmericaഅമേരിക്കയെ കടത്തിവെട്ടി ഇന്ത്യ; ദിനംപ്രതി ശരാശരി രണ്ടര മണിക്കൂര്‍ ആപ്പ് ഉപയോഗം.

അമേരിക്കയെ കടത്തിവെട്ടി ഇന്ത്യ; ദിനംപ്രതി ശരാശരി രണ്ടര മണിക്കൂര്‍ ആപ്പ് ഉപയോഗം.

അമേരിക്കയെ കടത്തിവെട്ടി ഇന്ത്യ; ദിനംപ്രതി ശരാശരി രണ്ടര മണിക്കൂര്‍ ആപ്പ് ഉപയോഗം.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: ആപ്പ് ഉപയോഗത്തില്‍ അമേരിക്കയെ കടത്തിവെട്ടി ഇന്ത്യ. ഇന്ത്യക്കാര്‍ ദിനംപ്രതി ശരാശരി രണ്ടര മണിക്കൂര്‍ സ്മാര്‍ട്ട് ഫോണില്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഡാറ്റ അനലറ്റിക്കല്‍ കമ്ബനിയായ ആപ്പ് ആനിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2016 ല്‍ ഇതേകാലയളവില്‍ രണ്ട് മണിക്കൂറായിരുന്നു ദിനംപ്രതിയുള്ള ആപ്പ് ഉപയോഗം എന്നാല്‍ 2017ലെ ആദ്യമൂന്ന് മാസത്തെ കണക്കനുസരിച്ച്‌ രണ്ടര മണിക്കൂര്‍ ആയി വര്‍ദ്ധിച്ചു. ശരാശരി ഒന്നരമണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍വരെ ആപ്പ് ഉപയോഗിക്കുന്ന യു.എസ്, യു.കെ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലുള്ളവരെക്കാള്‍ മുന്നിലാണ് ഇന്ത്യയുടെ ആപ്പ് ഉപയോഗം. ആഗോള വ്യാപകമായി ഒരു ലക്ഷം കോടി മണിക്കൂറോളമാണ് ആപ്പ് ഉപയോഗത്തിലുണ്ടായ വര്‍ധന.
2017ലെ ആദ്യമൂന്ന് മാസത്തെ കണക്കുപ്രകാരം ഇന്ത്യക്കാര്‍ 80ഓളം ആപ്പുകളാണ് സ്മാര്‍ട്ട് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്. ഇതില്‍ 40ഓളം ആപ്പുകള്‍ മാസത്തിലൊരിക്കലെങ്കിലും ഉപയോഗിക്കുന്നുണ്ട്. ഫെയ്സ്ബുക്ക്, വാട്ട്സാപ്പ് തുടങ്ങിയ ആപ്പുകളാണ് രാജ്യത്ത് ഉപയോഗത്തില്‍ മുന്നിലുള്ളത്.
RELATED ARTICLES

Most Popular

Recent Comments