ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം ശക്തമാക്കാനുള്ള ദൗത്യം ഇനി നടി രമ്യക്ക്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ ചുമതലയാണ് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്‍ എംപി കൂടിയായ രമ്യക്ക് നല്‍കിയിരിക്കുന്നത്. റോഹ്ത്തക്ക് മുന്‍ എംപി ദീപേന്ദര്‍ ഹൂഡയെ മാറ്റിയാണ് രമ്യക്ക് ചുമതല നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹൂഡയായിരുന്നു സോഷ്യല്‍ മീഡിയ ടീമിനെ നയിച്ചത്.
സമൂഹ മാധ്യമങ്ങളില്‍ ബിജെപിയുടെ സ്വാധീനവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ കോണ്‍ഗ്രസ് പിന്നാക്കമാണ് എന്നത് കണക്കിലെടുത്താണ് രാഹുലിന്റെ പുതിയ നീക്കം. ട്വിറ്ററില്‍ 4.8 ലക്ഷം ഫോളോവര്‍മാരുള്ള രമ്യയുടെ പോസ്റ്റുകള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. ഇതാണ് രമ്യയ്ക്ക് പുതിയ ചുമതല നല്‍കാന്‍ കാരണം.
മാത്രമല്ല രഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടുകളും രമ്യയുടെ ടീമിന് കൈകാര്യം ചെയ്യാം. 2012 ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന രമ്യ മാണ്ഡ്യ മണ്ഡലത്തില്‍ നിന്ന് 2013ല്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും 2014 ല്‍ പരാജയപ്പെട്ടു. രാഷ്ട്രീയത്തില്‍ വരും മുമ്ബ് സൂര്യ നായകനായ വാരണമായിരത്തിലൂടെ മലയാളികളുടെ മനസ്സും കീഴടക്കിയ കന്നഡ നടിയാണ് രമ്യ.