ടോം അലക്സ്. (Street Light fb group)
എന്തിനെൻറെ കൈകളിൽ വിലങ്ങണിഞ്ഞു നിൽക്കണം..?
എന്തിനെന്റെ കാലുകളെ ചങ്ങലയിൽ കൊരുക്കണം…?
എന്തിനെൻറെ മിഴികളേ ഇരുളിലാഴ്ത്തി
വെയ്ക്കണം…?
എന്തിനെൻറെയക്ഷരങ്ങൾ മൂകമായമർത്തണം…?
ഉയരുമെൻറെ മുഷ്ടികൾ
അധമമീവിഹായസ്സിൽ…!
തീണ്ടുമെൻറെ പാദങ്ങളാ
വരേണ്യവർഗ്ഗകാവുകൾ..!
കത്തുമെൻറെ മിഴികളാൽ
ഭസ്മമാക്കും ഹിംസയെ…!
തൊണ്ടപൊട്ടി ഞാനലറും
സമത്വലോകവാഴ് വിനായ്..!
അറുത്തുമാറ്റൂ കൈകളെ
അമർത്തിടുന്ന വിലങ്ങുകൾ…!
തകർത്തെറിയൂ കാൽകളിലെ
ചങ്ങലതൻ ബന്ധനം…!
നേർവെളിച്ചക്കാഴ്ചകൾക്കായ്
തുറന്നുവെയ്ക്കൂ മിഴികളേ…!
സത്യസമരപോരിനായി
ഒന്നുചേരാം സഹജരേ…!