Monday, November 25, 2024
HomeLiteratureകന്നിനാഗം. (കഥ)

കന്നിനാഗം. (കഥ)

കന്നിനാഗം. (കഥ)

ഇന്ദു വിനീഷ്. (Street Light fb group)
കുഞ്ഞൂട്ടാ വേണ്ട ..
ന്നെ വിട്ടേക്ക് ..ഞാൻ …ഞാനൊരു പാവാ …
ദേ കളം തൊഴാൻ സമയായി ..ന്നെ വിട് കുഞ്ഞൂട്ടാ ..ന്നെ ഒന്നും ചെയ്യല്ലേ ..
ഇല്ലാ …നീ ഒരിടത്തും പോവില്ല ..കുറേനാളായി ഒരവസരോം നോക്കിയിരിക്കണ് കുഞ്ഞൂട്ടൻ …ഇത് ഞാൻ പാഴാക്കില്യ മോളെ …ദേ സഹകരിച്ച പെട്ടെന്ന് പോവാ …ഇവിടെ
ഒരു ആട്ടം കഴിഞ്ഞിട്ടാവ അവിടത്തെ തുള്ളല് ..ന്തേ …
കുഞ്ഞൂട്ടാ നാഗങ്ങളോട് കളിക്കണ്ടാട്ടൊ .നീ വഴി മാറ് …
അങ്ങനങ്ങു പോയാലോ ..ഞാനും ഒരു നാഗം തന്ന്യാ ന്റെ ധാത്രികുട്ട്യേ …കാണണോ നിനക്ക് …
ആ ..വിട് ..വിടെന്നെ ..ന്നെ തൊട്ടാൽ നിന്നെ നാഗങ്ങൾ വെറുതെ വിടില്ല്യ നോക്കിക്കോ …
അവനിൽ നിന്നാഞ്ഞുകുതറികൊണ്ടവൾ പറഞ്ഞു …
അവനവളെ ഒരു മരചുവട്ടിലേക്ക് തള്ളിയിട്ടു ..മരത്തിൽ തലയിടിച്ചു കമിഴ്ന്നു വീണ അവൾ അവനുനേരെ തലവെട്ടിച്ചു അലറി കുഞ്ഞൂട്ടാ …
ഞെട്ടിവിറച്ചുപോയവൻ …അവൾ ..അവളുടെ കണ്ണുകൾ പച്ചനിറത്തിൽ തിളങ്ങുന്നുണ്ടായിരുന്നു …ദൂരെ നിന്നും അവ്യക്തമായി നേർത്തു കേട്ടിരുന്ന പുള്ളുവൻകുടത്തിന്റെ ഒച്ച കാതു പൊട്ടുംപോലെ അടുത്തായിത്തോന്നി ..അല്ല ..ചെവിയോടടുപ്പിച്ചു വായിക്കുംപോലെ …കാതുപൊട്ടുന്നപോലെ ….അമ്മേ …അവൻ ചെവിപൊത്തി തറയിൽ കണ്ണുകൾ ഇറുക്കിയടച്ചിരുന്നു …മെല്ലെ മെല്ലെ കണ്ണുകൾ തുറന്നപ്പോഴോ മുൻപിൽ നാഗരൂപം പൂണ്ടുനിൽക്കുന്ന ധാത്രികുട്ടി ….മുട്ടോളമുള്ള മുടി വിടർത്തിയാട്ടി ഇരുകൈയിലെയും തള്ളവിരലുകൾ കോർത്തുപിടിച്ചു പത്തിവിടർത്തിയാടുന്നു കന്നിനാഗം …ഒന്നല്ല രണ്ടല്ല ചുറ്റിലും നിറയെ നാഗങ്ങൾ …പുള്ളുവൻകുടത്തിന്റെ ശബ്ദവും ശക്തിയുമേറി …അതാ നാഗങ്ങൾ അവനോടടുക്കുന്നു …
===================
കളത്തിൽ നാഗങ്ങളപ്പോൾ ആടിത്തിമിർക്കുകയായിരുന്നു …പതിവിനുവിപരീതമായി കളം വരച്ച പൊടി പാറി കളത്തിലെ തുള്ളൽക്കാഴ്ചകൾ അവ്യക്തമായിരുന്നു …കലാശ കൊട്ടുകൊട്ടി പുള്ളുവൻ കുടത്തിൽനിന്നും കയ്യെടുത്തു …പാറിയപൊടികൾ മണ്ണിലമർന്നു ..ആടി മതിയാവാതെ നാഗങ്ങൾ പൂങ്കുല നിലത്തു തല്ലിക്കൊണ്ടിരുന്നു …
ഈശ്വരാ നിന്റെ നാമത്തിൽ ചോദിക്കട്ടെ ഏതു നാഗാണ് കളം കൊണ്ടത് …
ഓടിവായോ …അയ്യോ ..അവടെ …അവടെ ..കുഞ്ഞൂട്ടൻ …കുഞ്ഞൂട്ടനെ കൊന്നു …ധാത്രികുട്ടി .ഞാൻ …ഞാൻ കണ്ടതാ …
മുഖത്തേക്ക് വീണുകിടക്കുന്ന മുടിയിഴകൾ കുടഞ്ഞുതെറിപ്പിച്ചവൾ തലയുയർത്തി …..
കന്നി …കന്നിനാഗം …ഹ ഹ ഹാ …കന്നിനാഗം …അലറിക്കൊണ്ടവൾ കുരുതി നിറച്ച ഓട്ടുരുളിയെടുത്തു തലയിൽ കമിഴ്ത്തി പുറകിലോട്ടു വീണു …
ന്താ അപ്പ്‌വേ നീയീ പറയണേ ..അപ്പൊ ഇതാരാ …
നാഗമിറങ്ങി തളർന്നുകിടക്കണ പെണ്ണിന്റെ മുഖത്തെ മുടി നീക്കി നീർ തെളിച്ചു പുള്ളുവൻ ചോദിച്ചു …
ഞാൻ പറേണത് സത്യാ …വരാ ന്റെ കൂടെ കാട്ടിത്തരാം …ഞാൻ കണ്ടതാ …ന്റെ കണ്ണോണ്ട് കണ്ടതാ …
===================
കുഞ്ഞൂട്ടന്റെ ശരീരം നീലച്ചിരുന്നു ..വിഷം തീണ്ടീതാ …പുള്ളുവൻ പറഞ്ഞു …
===================
അപ്പൂന് ഭ്രാന്തായി ..അല്ലെങ്കിൽ നാട്ടുകാർ അവനെ ഭ്രാന്തനാക്കി എന്നുപറയാം …
RELATED ARTICLES

Most Popular

Recent Comments