Saturday, April 12, 2025
HomeLifestyleമോചനശ്രമങ്ങള്‍ പരാജയമെന്ന് ആക്ഷേപം; ഫാ.ഉഴുന്നാലിന്‍റെ പുതിയ വീഡിയോ പുറത്ത്.

മോചനശ്രമങ്ങള്‍ പരാജയമെന്ന് ആക്ഷേപം; ഫാ.ഉഴുന്നാലിന്‍റെ പുതിയ വീഡിയോ പുറത്ത്.

മോചനശ്രമങ്ങള്‍ പരാജയമെന്ന് ആക്ഷേപം; ഫാ.ഉഴുന്നാലിന്‍റെ പുതിയ വീഡിയോ പുറത്ത്.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി : ഭീകരര്‍ ബന്ധിയാക്കിയിട്ടുള്ള ഫാ.ടോം ഉഴുന്നാലിന്‍റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും നടത്തി വരുന്ന മോചനത്തിനായുള്ള ശ്രമങ്ങള്‍ പരാജയമാണെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ 15 ന് ചിത്രീകരിച്ച വീഡിയോയുടെ ആധികാരികത തെളിയിട്ടപ്പെട്ടിട്ടില്ല. മുന്‍പ് രണ്ടു തവണ ഫാ.ടോമിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഒരു വര്‍ഷത്തില്‍ ഏറെയായി ഫാ.ടോം ഉഴുന്നാലില്‍ ഭീകരരുടെ തടവിലാണ്. തെക്കന്‍ യെമനിലെ ഏദനിലുള്ള വൃദ്ധപുനരധിവാസ കേന്ദ്രത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെട 16 പേരെ കൊലപ്പെടുത്തിയ ശേഷമായിരുന്നു ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയത്.
ഭീകരരുടെ പിടിയില്‍നിന്നു ഫാ. ടോമിനെ മോചിപ്പിക്കുകയെന്നത് അതീവ പ്രാധാന്യത്തോടെ കൈകാര്യംചെയ്യുന്ന വിഷയമാണെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. മോചനം സാധ്യമാക്കാന്‍ പറ്റുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു.
RELATED ARTICLES

Most Popular

Recent Comments