Monday, May 12, 2025
HomeNewsഇറാനിലുണ്ട്​ മെസിയുടെ അപരന്‍.

ഇറാനിലുണ്ട്​ മെസിയുടെ അപരന്‍.

ഇറാനിലുണ്ട്​ മെസിയുടെ അപരന്‍.

ജോണ്‍സണ്‍ ചെറിയാന്‍.
തെഹ്റാന്‍: ഇറാന്‍കാരന്‍ റെസ പെരെസ്തെഷിനെ കണ്ടാല്‍ ലോകത്തിലെ ഏതൊരു ഫുട്ബോള്‍ പ്രേമിയും ഒരു നിമിഷം മൂക്കത്ത് വിരല്‍ വെക്കും. കാരണം മറ്റൊന്നുമല്ല, ഇതിഹാസ താരം സാക്ഷാല്‍ ലയണല്‍ മെസിയുടെ മുഖഛായയാണ് 26കാരനായ റെസക്ക്. മെസിയെയും റെസയെയും ഒപ്പം നിര്‍ത്തിയാല്‍ ഇരുവരെയും തിരിച്ചറിയാന്‍ ഏതൊരാള്‍ക്കും ഒരു നിമിഷം വൈകുമെന്നുറപ്പാണ്.
കടുത്ത ഫുട്ബോള്‍ ആരാധകനായ പിതാവ് മാസങ്ങള്‍ക്ക് മുമ്ബ് ബാഴ്സലോണ ജഴ്സി ധരിച്ച്‌ നില്‍ക്കുന്ന റെസയുടെ ചിത്രം ഒരു സ്പോര്‍ട്സ് വെബ്സൈറ്റിന് അയച്ച്‌ കൊടുത്തതോടെയാണ് ഇദ്ദേഹത്തെ ലോകമറിഞ്ഞത്. പിന്നീടങ്ങോട്ട് ടെലിവിഷന്‍ അഭിമുഖത്തിലും മോഡലിങ് മേഖലയിലും ‘ഇറാനിയന്‍ മെസി’ തിളങ്ങി നില്‍ക്കുകയാണ്.
ആഴ്ചകള്‍ക്ക് മുമ്ബ് പടിഞ്ഞാറന്‍ ഹമീദാന്‍ സിറ്റിയില്‍ റെസയോടൊപ്പം സെല്‍ഫിയെടുക്കാന്‍ ആളുകളും വിദ്യാര്‍ഥികളും തിരക്ക് കൂട്ടിയപ്പോള്‍ പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്ന പേരില്‍ ഇദ്ദേഹത്തെ പൊലീസ് പൊക്കുകയും ചെയ്തു.
RELATED ARTICLES

Most Popular

Recent Comments