ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ വിരാട് കോഹ്ലി നയിക്കും. പരുക്കേറ്റ് പുറത്തായിരുന്ന ഓപ്പണര്‍ രോഹിത് ശര്‍മ, ആര്‍.അശ്വിന്‍, മുഹമ്മദ് ഷാമി തുടങ്ങിയവര്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.
ഐപിഎല്ലില്‍ മികച്ച ഫോമിലുള്ള മനീഷ് പാണ്ഡെയും ടീമിലുണ്ട്. ഡല്‍ഹിയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്. വെറ്ററന്‍ താരം യുവരാജ് സിങ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, സുരേഷ് റെയ്ന പകരക്കാരുടെ നിരയിലാണ്. ഐപിഎല്ലില്‍ കളിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗത്തില്‍ പങ്കെടുത്തത്.
അടുത്തമാസം ഒന്നു മുതല്‍ പതിനെട്ടു വരെ ഇംഗ്ലണ്ടില്‍ വച്ചാണ് ടൂര്‍ണമെന്റ്.
ടീം: വിരാട് കോഹ്!ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, എം.എസ്. ധോണി, യുവരാജ് സിങ്, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, മനീഷ് പാണ്ഡെ, ജസ്പ്രീത് ബുംറ. റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍, സുരേഷ് റെയ്ന, ദിനേഷ് കാര്‍ത്തിക്ക് എന്നിവരെ പകരക്കാരായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.