Friday, November 22, 2024
HomeAmericaടെക്‌സസില്‍ വാര്‍ഷിക വാഹന സുരക്ഷാ പരിശോധന വേണ്ടെന്ന് സെനറ്റ്.

ടെക്‌സസില്‍ വാര്‍ഷിക വാഹന സുരക്ഷാ പരിശോധന വേണ്ടെന്ന് സെനറ്റ്.

ടെക്‌സസില്‍ വാര്‍ഷിക വാഹന സുരക്ഷാ പരിശോധന വേണ്ടെന്ന് സെനറ്റ്.

പി.പി. ചെറിയാന്‍.
ഓസ്റ്റിന്‍: ടെക്സസ്സ് സംസ്ഥാനത്തെ നികുതിദായകരുടെ പണം ഇനി മുതല്‍ വാര്‍ഷിക വാഹന സുരക്ഷാ പരിശോധനക്ക് ചിലവാക്കുന്നത് ഒഴിവാക്കണമെന്ന് ടെക്സസ്സ് സെനറ്റ് തീരുമാനിച്ചു.മെയ് 4 വ്യാഴം നടന്ന വോട്ടെടുപ്പില്‍ 27 സെനറ്റംഗങ്ങള്‍ തീരുമാനത്തിന് അനുകൂലമായി വോട്ട് ചെയ്പ്പോള്‍ 4 പേരാണ് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്.
130 മില്യണ്‍ ഡോളറാണ് ടാക്സ് പേയേഴ്സിന്റെ പോക്കറ്റില്‍ നിന്നും ഓരോ വര്‍ഷവും ഈ ആവശ്യത്തിനു വേണ്ടി ചിലവഴിക്കേണ്ടി വരുന്നത്. സുരക്ഷാ പരിശോദന കൊണ്ട് വലിയ പ്രയോജനമൊന്നും ഇല്ലെന്ന് ബില്ലിന്റെ അവതാരകനായ ഡാളസ്സില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഡോണ്‍ ഹഫിന്‍സ് പറഞ്ഞു.
1951 ലാണ് ടെക്സസ്സില്‍ ഈ നിയമം നിലവില്‍ വന്നത്. 2018 മാര്‍ച്ച് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന ഡോണ്‍ പറഞ്ഞു.ടെക്സസ്സ് ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ മാത്രമാണ് സുര്കഷാ പരിശോധന നിലവിലുള്ളത്.2014- 2015 ല്‍ നടന്ന വാഹന സുരക്ഷാ പരിശോദനയില്‍ 500000 ത്തോളം വാഹനങ്ങളാണ് പരാജയപ്പെട്ടത്.
ഈ നിയമം നിലവില്‍ വരുന്നതോടെ അപകടകരമായ ആയിരക്കണക്കിന് വാഹനങ്ങള്‍ റോഡിലിറങ്ങുമെന്നാണ് ഈ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്ത ബ്രൗണ്‍സ് വില്ലയില്‍ നിന്നുള്ള ഡമോക്രാറ്റിക് സെനറ്റര്‍ എഡിലൂസിയോ ഭയപ്പെടുന്നത്.കമ്മേഴ്സ്യല്‍ വാഹനങ്ങളുടെ പുക പരിശോധന ഹൂസ്റ്റണ്‍ ഉള്‍പ്പെടെയുള്ള കൗണ്ടികളില്‍ അണ്ടായിരിക്കുമെന്ന് ബില്ലില്‍ പറയുന്നു.
RELATED ARTICLES

Most Popular

Recent Comments