Monday, November 25, 2024
HomeIndiaആഡംബര യാത്ര വാഗ്ദാനം ചെയ്ത് റെയില്‍വേയുടെ തേജസ് എക്സ്പ്രസ് വരുന്നു.

ആഡംബര യാത്ര വാഗ്ദാനം ചെയ്ത് റെയില്‍വേയുടെ തേജസ് എക്സ്പ്രസ് വരുന്നു.

ആഡംബര യാത്ര വാഗ്ദാനം ചെയ്ത് റെയില്‍വേയുടെ തേജസ് എക്സ്പ്രസ് വരുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ:  ആഡംബര യാത്ര വാഗ്ദാനം ചെയ്ത് ഇന്ത്യൻ റെയിൽവേ. മുംബൈയിൽ നിന്ന് ഗോവയിലേക്കാണ് റെയിൽവേ അത്യാധുനിക യാത്രാ സൗകര്യം ഒരുക്കുന്നത്. തേജസ് എക്സ്പ്രസിലാണ് യാത്രക്കാരുടെ മനംകുളിർപ്പിക്കുന്ന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഇഷ്ടഭക്ഷണം തെരഞ്ഞെടുക്കാം, സെലിബ്രിറ്റി ഷെഫുമാരുടെ പാചകം, ഓരോ കോച്ചിലും ചായ, കാപ്പി വെൻഡിംഗ് മെഷീൻ, ഓരോ സീറ്റിന് മുന്നിലും എൽസിഡി ടിവി, വൈ ഫൈ തുടങ്ങിയ സംവിധാനങ്ങളാണ് തേജസ് എക്സ്പ്രസിലുള്ളത്. ഇരുപത് കോച്ചുകളാണ് തീവണ്ടിയിലുണ്ടാവുക. ആദ്യമായാണ് ഒരു തീവണ്ടിയിൽ ഇത്രയും സൗകര്യങ്ങള്‍ ഒരുക്കുന്നത്.
ഓട്ടോമാറ്റിക് ഡോറുകളും തേജസിന്‍റെ പ്രത്യേകതയാണ്. നിലവിൽ മെട്രോ ട്രെയ്നുകൾക്ക് മാത്രമാണ് ഓട്ടോമാറ്റിക് ഡോറുകളുള്ളത്. മുംബൈ ഗോവ സ‍ർവീസ് ലാഭകരമെങ്കിൽ ഡൽഹി മുതൽ ചണ്ടിഗഡ് വരെയും തേജസ് എക്സ്പ്രസ് ഓടിക്കാൻ റെയിൽവേയ്ക്ക് പദ്ധതിയുണ്ട്.
ലോകോത്തര യാത്രാനുഭവം തേജസിൽ ലഭിക്കുമെന്ന് റെയിൽവേ അവകാശപ്പെടുന്നു. അകവും പുറവും ആകർഷകമാണ് തേജസ്. യാത്രക്കാരുടെ വിവരങ്ങളും മറ്റ് അറിയിപ്പുകളും ഡിജിറ്റൽ സ്ക്രീനിൽ കാണിക്കാനുള്ള സംവിധാനവുമുണ്ട്.
RELATED ARTICLES

Most Popular

Recent Comments