Thursday, July 17, 2025
HomeCinemaപുതിയ റെക്കോഡുകളിട്ട് ബാഹുബലി 2: ഒരാഴ്ചയ്ക്കുള്ളില്‍ വാരിയത് 900 കോടി.

പുതിയ റെക്കോഡുകളിട്ട് ബാഹുബലി 2: ഒരാഴ്ചയ്ക്കുള്ളില്‍ വാരിയത് 900 കോടി.

പുതിയ റെക്കോഡുകളിട്ട് ബാഹുബലി 2: ഒരാഴ്ചയ്ക്കുള്ളില്‍ വാരിയത് 900 കോടി.

ജോണ്‍സണ്‍ ചെറിയാന്‍.
എസ്.എസ്. രൗജമൗലിയുടെ ബാഹുബലി 2 ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ച്‌ കുതിപ്പ് തുടരുന്നു. പുറത്തിറങ്ങി ഒരാഴ്ച പിന്നിടുമ്ബോള്‍ 900 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. 2014 ല്‍ പുറത്തിറങ്ങിയ ആമിര്‍ ഖാന്‍ ചിത്രം പികെയുടെ റെക്കോഡാണ് ബാഹുബലി തകര്‍ത്തിരിക്കുന്നത്. ലോകവ്യാപകമായി 792 കോടിയാണ് പികെ നേടിയത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ഇന്ത്യയൊട്ടാകെ 6500 സ്ക്രീനുകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ബാഹുബലി 2, 1000 കോടി കളക്ഷന്‍ നേടുമെന്ന് റിലീസിന് മുന്‍പ് തന്നെ പ്രവചിക്കപ്പെട്ടിരുന്നു. ആദ്യദിന കളക്ഷനില്‍ ആമിര്‍ ഖാന്റെ ദംഗല്‍, സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ എന്നിവയുടെ റെക്കോഡുകള്‍ ബാഹുബലി 2 തകര്‍ത്തിരുന്നു.
RELATED ARTICLES

Most Popular

Recent Comments