ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: ലോകത്തിലെ ഏറ്റവും ശരീരഭാരം കൂടിയ ഈജിപ്ഷ്യന്‍ വനിത ഇമാന്‍ അഹമ്മദ് വ്യാഴാഴ്ച അബൂദാബിയിലേയ്ക്ക് തിരിച്ചു. എയര്‍ ആംബുലന്‍സാക്കി മാറ്റിയ കാര്‍ഗോ വിമാനത്തിലാണ് ഇമാനെ അബൂദാബിയില്‍ എത്തിക്കുന്നത്. ഈജിപ്തില്‍ നിന്നും ഇമാനെ മുംബൈയില്‍ എത്തിച്ചതും സമാന രീതിയിലാണ്.
തൊണ്ണൂറ് ദിവസം കൊണ്ട് ഡോക്ടര്‍മാര്‍ ഇമാന്റെ ശരീരഭാരം 324 കിലോ കുറച്ചു. രാവിലെ 9.30ന് വിദഗ്ദ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘം മുംബൈയിലെ സൈഫീ ആശുപത്രിയില്‍ എത്തി. ഇവരുടെ മേല്‍നോട്ടത്തിലാണ് ഇമാനെ അബൂദാബിയില്‍ എത്തിക്കുന്നത്. അബൂദാബിയിലെ വിപിഎസ് ബുര്‍ജീല്‍ ആശുപത്രിയാണ് എയര്‍ ആംബുലന്‍സ് സൗകര്യം ഒരുക്കിയിരിക്കുന്നത്. വിമാനത്തിനുള്ളില്‍ അഞ്ച് ഡോക്ടര്‍മാരാണ് ഇമാനെ പരിചരിക്കാനുള്ളത്.