ജോണ്‍സണ്‍ ചെറിയാന്‍.
ദേശീയ ചലച്ചിത്ര പുരസ്‌കാരം പുരസ്‌ക്കാര നേട്ടം കൈവരിച്ച തന്റെ കുഞ്ഞ് ആരാധകനെ കാണാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ഇളയദളപതി വിജയ് എത്തി. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ആദിഷ് പ്രവീണിനെ കാണാനാണ് വിജയ് എത്തിയത്. ആദിഷിനെ വിജയ് പൊന്നാടയിട്ട് ആദരിക്കുകയും ചെയ്തു. മലയാളി ബാലതാരം ആദിഷിന്റെ ഒരു വലിയ മോഹം ആയിരുന്നു വിജയിയെ ഒന്നു നേരില്‍ കാണുക എന്നത്. കത്തിയിലുടെയും തുപ്പാക്കിയിലൂടെയും പുലിയിലൂടെയും തെറിയിലൂടെയുമൊക്കെ കുഞ്ഞ് ആദിഷിന്റെ മനസ്സില്‍ കയറി പറ്റിയയതായിരുന്നു സൂപ്പര്‍ താരം വിജയ്. ഇതോടെ ആദിഷിന്റെ ഏറ്റവും വലിയ സ്വപ്നമായി മാറി വിജയ്‌യെ ഒന്നു നേരില്‍ കാണുക എന്നത്. അത് കഴിഞ്ഞ ദിവസം സഫലമായി. ആദിഷിന്റെ ആഗ്രഹം മലയാളി സുഹൃത്തുക്കള്‍ വഴി അറിഞ്ഞ വിജയ് നേരിട്ട് എത്തുകയായിരുന്നു.
ജിയോ ബേബി സംവിധാനം ചെയ്ത കുഞ്ഞു ദൈവം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ആദിഷ് പ്രവീണിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. കൂട്ടുകാരിക്കായി ചികിത്സാ സഹായം തേടുന്ന ഔസേപ്പച്ചന്‍ എന്ന കുട്ടിയുടെ വേഷം മാണ് ആദിഷ് ഹൃദയ ഹാരിയായി അവതരിപ്പിച്ചത്. ബെന്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അരങ്ങേറ്റം നടത്തിയ ആദിഷ് ഒരുമുത്തശ്ശിഗദ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കാലി ചെങ്ങല്‍ ജ്ഞാനോദയം സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ആദിഷ്.