Wednesday, May 14, 2025
HomeNewsസച്ചിന്‍ മൗനം വെടിഞ്ഞാല്‍ ക്രിക്കറ്റ് ഭരണം കുറ്റമറ്റതാകുമെന്ന് ബിസിസിഐ ചെയര്‍മാന്‍ വിനോദ് റായ്.

സച്ചിന്‍ മൗനം വെടിഞ്ഞാല്‍ ക്രിക്കറ്റ് ഭരണം കുറ്റമറ്റതാകുമെന്ന് ബിസിസിഐ ചെയര്‍മാന്‍ വിനോദ് റായ്.

സച്ചിന്‍ മൗനം വെടിഞ്ഞാല്‍ ക്രിക്കറ്റ് ഭരണം കുറ്റമറ്റതാകുമെന്ന് ബിസിസിഐ ചെയര്‍മാന്‍ വിനോദ് റായ്.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: രാജ്യത്തെ ക്രിക്കറ്റ് ഭരണം കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ള ഇതിഹാസങ്ങള്‍ മൗനം വെടിയണമെന്ന് സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ്.
കപില്‍ ദേവ്, സൗരവ്, അനില്‍ കുബ്ലെ, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌ക്കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരെ പോലുള്ള ഇതിഹാസങ്ങള്‍ ഇവിടെയുണ്ട്. ചില കാര്യങ്ങളില്‍ അധികാരികള്‍ക്ക് വഴികാട്ടിയാകാന്‍ അവര്‍ക്ക് കഴിയും. അവര്‍ തുറന്ന് സംസാരിക്കണം. രാജ്യത്തെ ക്രിക്കറ്റ് ഭരണം മെച്ചപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം- വിനോദ് റായ് പറഞ്ഞു.
പ്രകടന മികവില്‍ അത്യുന്നതിയിലാണ് ടീം ഇന്ത്യ. മികച്ച യുവതാരങ്ങള്‍ ടീമിലുണ്ട്. അഗ്രസ്സീവും ആത്മസമര്‍പ്പണം ചെയ്യുന്നവരുമാണ് അവര്‍. ഫീല്‍ഡിലെ അവരുടെ പ്രതിജ്ഞാബദ്ധത തീര്‍ച്ചയായും ആശ്ചര്യപ്പെടുത്തും. ഇത്തരത്തില്‍ പ്രകടനം പുറത്തെടുക്കുന്ന ടീമിന് അധികൃതര്‍ മികച്ച പിന്തുണ നല്‍കണമെന്നും വിനോദ് റായ് പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments