ജോണ്‍സണ്‍ ചെറിയാന്‍.
ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ ഭീകരര്‍ക്ക് എതിരെ പോരാടിയ സൈനികര്‍ ചര്‍ച്ചാ വിഷയമാകുന്നു. തലയ്ക്ക് വെടിയേറ്റ് നിലം പതിച്ചിട്ടും പിന്മാറാതെ ഭീകരര്‍ക്ക് മുന്നില്‍ നെഞ്ചു വിരിച്ച് നിന്ന് പോരാടിയ ഋഷികുമാര്‍ എന്ന സൈനീകന്റെ അസാമാന്യ ധൈര്യമാണ് ഇപ്പോള്‍ രാജ്യം ചര്‍ച്ച ചെയ്യുന്നത്.
കുപ്‌വാര ജില്ലയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈനീകന്റെ ധീര ഇടപെടലിലൂടെ വിഫലമായത്. തലയ്ക്ക് വെടിയേറ്റു എങ്കിലും ചാടി എഴുന്നേറ്റ ഋഷികുമാര്‍ രണ്ടു ഭീകരരെ വെടിവെച്ചിടുകയായിരുന്നു. ഒരു ധീര സൈനീകന് ചേര്‍ന്ന പെരുമാറ്റമായിരുന്നു ഋഷികുമാറില്‍ നിന്നും ഉണ്ടായത്. സുരക്ഷാ കവചം ധരിച്ചിരുന്നതിനാലാണ് ഋഷികുമാര്‍ മരണത്തില്‍ നിന്നും രക്ഷപെട്ടതെന്ന് സൈനീക വക്താവ് വിശദീകരിച്ചു.
ആക്രമണത്തിന് ശേഷം രക്ഷപെടുന്നതിനിടെയാണ് ഋഷികുമാറിന് നേരെ വെടിയുതിര്‍ത്തത്. സൈനീകര്‍ക്കു നേരെ ആക്രമണം നടക്കുന്നുവെന്ന് മനസിലായതോടെ ജാഗ്രതയിലായിരുന്നുവെന്നും തന്റെ സമീപത്തേയ്ക്ക് ഭീകരര്‍ നടന്നടുക്കുവെന്ന് മനസിലായതോടെ ജാഗ്രതയിലായിരുന്നുവെന്നും ആക്രമണത്തിന് തയ്യാറെടുത്തിരുന്നുവെന്നും ഋഷികുമാര്‍ പ്രതികരിച്ചു. ബീഹാര്‍ സ്വദേശിയായ ഋഷികുമാര്‍ എട്ടു വര്‍ഷമായി സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നു.