Sunday, November 24, 2024
HomeAmericaജോര്‍ജ് ചാക്കോ പുതിയവീട്ടില്‍ (66) ഷിക്കാഗോയില്‍ നിര്യാതനായി.

ജോര്‍ജ് ചാക്കോ പുതിയവീട്ടില്‍ (66) ഷിക്കാഗോയില്‍ നിര്യാതനായി.

ജോര്‍ജ് ചാക്കോ പുതിയവീട്ടില്‍ (66) ഷിക്കാഗോയില്‍ നിര്യാതനായി.

ജോയിച്ചന്‍ പുതുക്കുളം.
ചിക്കാഗോ: ചിക്കാഗോയിലെ സ്ഥിരതാമസക്കാരനും, കോട്ടയം തിരുവഞ്ചൂര്‍ സ്വദേശിയുമായ ജോര്‍ജ് ചാക്കോ പുതിയവീട്ടില്‍ (66) ഏപ്രില്‍ 27-നു സ്വവസതയില്‍ നിര്യാതനായി.
ഭാര്യ: എല്‍സി പുതിയവീട്ടില്‍ പാലാ നാഗമറ്റം കുടുംബാംഗമാണ്. മക്കള്‍: ജേക്കബ് ചാക്കോ, വിജയ് ചാക്കോ. മരുമകള്‍: ക്രിസ് ചാക്കോ.
പരേതന്‍ ചിക്കാഗോ മലങ്കര കത്തോലിക്കാ സഭാംഗവും, തിരുവല്ല അതിരൂപതയിലെ വൈദീകന്‍ ഫാ. തോമസ് പുതിയവീട്ടിലിന്റെ ഇളയ സഹോദരനുമാണ്. പരേതന്‍ റിട്ടയര്‍മെന്റിനുശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
പൊതുദര്‍ശനം ഏപ്രില്‍ 30-നു ഞായറാഴ്ച വൈകുന്നേരം 3 മുതല്‍ വൈകിട്ട് 8 മണിവരെ കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ (8025 Golf Rd, Niles)
സംസ്കാര ശുശ്രൂഷകള്‍ മെയ് ഒന്നാംതീയതി തിങ്കളാഴ്ച രാവിലെ 10.30-നു സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലും (1208 Ashland Ave, Evanston) തുടര്‍ന്നു ഹില്‍സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക് സെമിത്തേരിയില്‍ സംസ്കാരം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രമോദ് സഖറിയ (630 464 4464).
RELATED ARTICLES

Most Popular

Recent Comments