ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: നിഷ്‌ക്രിയ ആസ്തി ആകാത്ത ഒന്‍പതു ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പാ തിരിച്ചടവിന് സര്‍ക്കാര്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയതായും ചട്ടം 300 പ്രകാരം നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. 2016 ഏപ്രില്‍ ഒന്നിനുമുമ്പ് വായ്പാ തിരിച്ചടവ് തുടങ്ങിയവര്‍ക്കായിരിക്കും പദ്ധതി പ്രകാരം പ്രയോജനം ലഭിക്കുക. ഒന്നാം വര്‍ഷം വായ്പയുടെ 90 ശതമാനവും രണ്ടാം വര്‍ഷം എഴുപത്തഞ്ചും മൂന്നാം വര്‍ഷം അന്‍പതും നാലാം വര്‍ഷം ഇരുപത്തഞ്ചുംശതമാനവും സര്‍ക്കാര്‍ വിഹിതമായി തിരിച്ചടക്കാന്‍ സഹായിക്കും.