ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: പ്രേക്ഷകരെ ആവേശത്തിരയിലാറാടിച്ച് ബാഹുബലി രണ്ടാം പതിപ്പ് പ്രദര്‍ശനം തുടങ്ങി.സംസ്ഥാനത്ത് പുലര്‍ച്ചെ മുതല്‍ ആരംഭിച്ച ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രദര്‍ശനം നിറഞ്ഞ സദസിന് മുന്‍പിലായിരുന്നു. ബഹുബലിയുടെ ആദ്യ പതിപ്പിനേക്കാള്‍ മികച്ചു നില്‍ക്കുന്നുവെന്നാണ് പൊതുവിലയിരുത്തല്‍. ചലചിത്ര ആസ്വാദകര്‍ അടുത്ത കാലത്തൊന്നും ഒരു സിനിമക്കായി ഇത്രയധികം കാത്തിരിന്നിട്ടുണ്ടാകില്ല. ആ കാത്തിരിപ്പിന്റെ ആവേശം പുലര്‍ച്ചെ മുതല്‍ തിയ്യറ്ററുകളിലേക്ക് ഇരമ്പിയാര്‍ത്തെത്തി. പലര്‍ക്കും ആദ്യ ദിനം ടിക്കറ്റ് കിട്ടിയില്ല.തുടക്കം മുതല്‍ പ്രേക്ഷകരെ സ്‌ക്രീനിന് മുന്‍പില്‍ കണ്ണിമ വെട്ടാനാകാതെ ഇരുത്താന്‍ ബാഹുബലി സെക്കന്റിനായെന്നാണ് വിലയിരുത്തുന്നത്. സിനിമ കഴിഞ്ഞിറങ്ങിയവര്‍ക്കാര്‍ക്കും പടം മികച്ചതെന്നതില്‍ രണ്ടഭിപ്രായമില്ല.ഒന്നാം പതിപ്പിനെ കടത്തിവെട്ടാന്‍ രാജമൗലിക്കും കൂട്ടര്‍ക്കും ബാഹുബലി സെക്കന്റിലൂടെ സാധിച്ചെന്ന്പ്രേക്ഷകര്‍.
അഞ്ഞൂറ് കോടി മുതല്‍ മുടക്കിയിറക്കിയ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം പതിപ്പ് രാജ്യത്താകെ എണ്ണായിരത്തിലധികം തിയ്യറ്ററുകളിലും കേരളത്തില്‍ 350 തിയ്യറ്ററിലുമാണ് പ്രദര്‍ശിപ്പിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തേക്ക് കേരളത്തില്‍ ബാഹുബലി 2 ന് ടിക്കറ്റില്ല എന്നതാണ് സ്ഥിതി. പ്രേക്ഷകരുടെ ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ഇന്ത്യൻ സിനിമ ഇനി സംസാരിക്കുന്നത് രാജമൗലിക്ക് മുമ്പ് രാജമൗലി ക്ക് ശേഷം എന്നാകും …
അത്രക്ക് മനോഹരമാണ് ബാഹുബലി .. ഡേവിഡ് കാമറൂൺ പോലോത്ത ലോകോത്തര സിനിമ സംവിധായകർക്കിടയിൽ ഇന്ത്യൻ സിനിമക് അഭിമാനപൂർവം ഇനി പറയാം ഞങ്ങള്‍ക്ക് രാജമൗലി ഉണ്ടെന്ന് സിനിമയിലെ കഥയെ കുറിചോ ഒന്നും ഞാൻ പറയുന്നില്ല .. ഒന്ന് മാത്രം പറയാം ഒന്നാം പാർട്ടിനേക്കാൾ മുകളിൽ ആണ് സെക്കന്റ് പാർട്ട് …
ഇന്ത്യൻ ബോക്സ് ഓഫീസിൽ ഇത് വരെ ഉള്ള എല്ലാ റെക്കോർഡുകളും ഇനി മുത്തശ്ശി കഥ ആയിരിക്കും
റേറ്റിംഗ് 5/ 5 …
ഒരു പോയിന്റ് പോലും കുറക്കാൻ ഇല്ലാത്ത സിനിമയിൽ എങ്ങനെയാ റേറ്റിംഗ് അഞ്ച് കൊടുക്കാതിരിക്ക അനുഷ്ക ഷെട്ടി ജീവിതത്തിലെ ഏറ്റവും മികച്ച പെര്ഫോമെൻസ്-അനീഷ് ബാബു ഒറ്റ വാക്കിൽ പറഞ്ഞാൽ ഗംഭീരം….പ്രേതീക്ഷകൾ വാനോളം ഉയർത്തി അത് നിലനിർത്തുക എന്ന് പറഞ്ഞാൽ ചെറിയ കാര്യമല്ല..രാജമൗലിഗാരു നമിച്ചു….ടൈറ്റിൽ കാർഡ് മുതൽ എൻഡിങ് വരെ പിടിച്ചിരുത്തി..രോമാഞ്ചിഫികേഷൻ സീനുകൾ എടുക്കാൻ രാജമൗലി പുപ്പുലി ആണെന്നു ഒന്നുടെ തെളിയിച്ചു…..രണ്ടാം ഭാഗത്തിൽ കാത്തിരുന്നത് അനുഷ്ക്കയുടെ ദേവസേനക്ക് വേണ്ടിയായിരുന്നു….അനുഷ്‍ക ആ റോൾ ഗംഭീരമാക്കി….ബാക്കി എല്ലാവരും ഫസ്റ്റ് പാർട്ട് പോലെ തന്നെ മികവുറ്റതാക്കി………..ഫസ്റ്റ് പാർട്ട് എരീസ് തിയേറ്ററിലെ 4K യിൽ ആണ് കണ്ടത്…ഇത്തവണ അത് മിസ് ചെയ്തു….അതോണ്ട് തന്നെ ഒന്നുടെ കാണണം..-സുജീഷ് മനപ്പാട്ട്
സിനിമയിൽ പ്രധാന ആകർഷണം, ഗ്രാഫിക്സ്, അതിന്റെ ബി ജി എം എന്നിവയാണു… എന്നിരുന്നാലും, ക്ലൈമാക്സിലെ കുറച്ച് സീനുകളും ഇടക്കിടെ വന്ന കുറച്ച് പാട്ടുകളും, പ്രേക്ഷകരെ അലോസരപ്പെടുത്തുമെങ്കിലും സിനിമയുടെ മൊത്തത്തിലുള്ള ഗ്രാഫ്, ഒരു ഹോളിവുഡ് ലെവലിൽ തന്നെയാണു..അക്കാര്യത്തിൽ ഇന്ത്യൻ സിനിമക്ക് അഭിമാനിക്കാം..
ഇന്ന് ഇറങ്ങാറുള്ള ഏത് സിനിമയുടെ രണ്ടാം ഭാഗങ്ങൾ ആയാലും പൊതുവേ പ്രേക്ഷക നിരൂപണത്തിൽ ഒന്നാം ഭാഗം തന്നെയാണു ബെറ്റർ എന്ന തരത്തിലേ ചർച്ചകളും, അഭിപ്രായങ്ങളും വരാറുള്ളൂ.. പക്ഷേ ബാഹുബലിയുടെ കാര്യത്തിൽ ഈ ചർച്ചകൾക്ക് ഒരു പ്രസക്തിയുമില്ലാതാകുന്നു.. സിനിമ കണ്ട ആരും പറഞ്ഞു പോകും, ഒന്നാം ഭാഗത്തിനേക്കാൾ എത്രയോ മികച്ചത് എന്നു..എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി, അഭിനന്ദങ്ങൾ.. പ്രിയപ്പെട്ട പ്രേക്ഷകർ ദയവു ചെയ്തു നല്ല, സൗണ്ട് സിസ്റ്റവും പിക്ചർ ക്ലാരിറ്റിയുമുള്ള തിയേറ്ററിൽ തന്നെ പോയി കാണുക, നല്ല ഒരു എക്സിപീരിയൻസ് ആയിരിക്കും ഉറപ്പ്- നന്ദു എസ് കിച്ചു
വെറും വിഷ്വൽ ട്രീറ്റ് മാത്രം പ്രതീക്ഷിച്ചു പോകുന്ന നമുക്ക് അതൊന്നുമില്ലാതെയും സൂപ്പർ ഹിറ്റ് ആകാൻ പാകത്തിലുള്ള ഒരു കഥയും, ഒന്നാം ഭാഗത്തിലെയും രണ്ടാം ഭാഗത്തിലെയും എല്ലാ സംഭവങ്ങളെയും പൂർണ്ണതയിൽ എത്തിക്കുന്ന മികച്ച തിരക്കഥയും, അവസാനം ഇനിയും ഒരുപാട് ഭാഗങ്ങൾ ഈ ചിത്രത്തിന് ഉണ്ടായിരുന്നെങ്കിൽ എന്ന് പ്രേക്ഷകർ ആഗ്രഹിച്ചു പോകുന്ന തരത്തിലുള്ള അനുഭവവും സമ്മാനിച്ചു കൊണ്ട് തന്നെയാണ് ബാഹുബലിയുടെ ഈ രണ്ടാം ഭാഗം അവസാനിപ്പിച്ചിരിക്കുന്നത് എന്ന് നിസ്സംശയം പറയാം.. രാജമൗലിയെ പുകഴ്‌ത്താൻ വാക്കുകൾ ഇല്ലാത്തതിനാൽ ഒന്നും പറയുന്നില്ല. പാട്ടുകൾ സിനിമയിലെ ദൃശ്യങ്ങൾക്ക് യോജിക്കുന്നുണ്ട്. പക്ഷെ ആദ്യ ഭാഗത്തെ കവച്ചു വെക്കും ഇതിലെ bgm. ഹാറ്സ് ഓഫ് കീരവാണി. പീറ്റർ ഹെയ്‌നെ പറ്റിയും ഒന്നും പറയുന്നില്ല.അന്യായം അണ്ണാ,അന്യായം. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച vfx ബാഹുബലിയിൽ കാണാം. ബാക്കി ടെക്നിക്കൽ വിഭാഗങ്ങളും പൊളിച്ചടുക്കി.
പ്രഭാസും റാണയും തങ്ങളുടെ വേഷം നന്നായി ചെയ്തെങ്കിലും അവരുടെ കഥാപാത്രങ്ങളുടെ പ്രത്യേകത കൊണ്ടാവാം… ഈ ചിത്രത്തിൽ അവരുടെ അഭിനയത്തേക്കാൾ ആ രണ്ടു ശരീരങ്ങൾ തന്നെയായിരുന്നു ആവശ്യം.. അതിനു വേണ്ടി അവരും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നു ചിത്രം കണ്ടാൽ നമുക്ക് മനസ്സിലാവും..
Prabhas was the real show maker.
മറ്റു അഭിനേതാക്കളും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.. എങ്കിലും സത്യരാജ്, അനുഷ്ക, രമ്യാകൃഷ്ണൻ എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്. സത്യരാജിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷം എന്ന് കട്ടപ്പയെ നിസ്സംശയം പറയാം.. അംഗീകാരങ്ങൾ അർഹിക്കുന്ന പ്രകടനം… കുറച്ചു കാലം മുൻപ് ഏതോ ഒരു ചിത്രത്തിന് വേണ്ടി തന്റെ ശരീര ഭാരം അമിതമായി വർധിപ്പിച്ച അനുഷ്ക ഈ സിനിമയിൽ തമന്നയോളം മെലിഞ്ഞിരിക്കുന്നത് കണ്ട് ശെരിക്കും അത്ഭുതം തോന്നി. കഥാപാത്രങ്ങൾക്ക് വേണ്ടി ത്യാഗം ചെയ്യാൻ നടിമാർക്കും കഴിയും എന്ന് അനുഷ്ക തെളിയിച്ചു- ദേവരാജ് ഡാഫോഡില്‍സ്
സുശ്കതമായ തിരക്കഥയാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ്..കട്ടപ്പയുടെ കോമഡി രംഗങ്ങൾ പലപ്പോഴും അനാവശ്യമായിരുന്നു.ദേവസേന,ശിവകാമി ദേവി എന്ന സ്ത്രീ കഥാപാത്രങ്ങളെ പുരുഷ കഥാപാത്രങ്ങളുടെ നിഴലാകാതെ കാത്തത് തിരക്കഥയുടെ മികവാണ്..രണ്ടാം പകുതിക്ക് വേണ്ടി പ്രേഷകനെ പിടിച്ചിരുത്തുന്ന ഒന്നാം പകുതി ഗംഭീരമാണ്.സിനിമയുടെ ജീവനും ആത്മാവും എല്ലാം രണ്ടാം പകുതിയിൽ ആണ്..വികാരപരമായ സീനുകൾ പരിധി വിട്ടു പോകാതിരിക്കാനും ശക്തമായ തിരക്കഥയ്ക്ക് സാധിച്ചു.സാധാരണ തെലുങ്ക് പ്രേഷകരെ ലക്ഷ്യം വെച്ച് കൊണ്ടുള്ള മസാലവത്കരണം അമിതമായില്ല എന്നത് ആശ്വാസകരമാണ്. അഭിനയപ്രകടനങ്ങൾ
ബാഹുബലിയായും ശിവഡുവായും പ്രഭാസ് കോരിത്തരിപ്പിച്ചു..ഒരു സാധാരണ തെലുങ്ക് മാസ് നായകനിൽ നിന്ന് ഒരു മികച്ച നടനായി മാറി എന്നതാണ് ബാഹുബലിയിൽ പ്രഭാസിന് ഉണ്ടായ നേട്ടം.എടുത്തു പറയേണ്ടത് ക്ലൈമാക്സ് അടുക്കുമ്പോൾ ഉള്ള മാറ്റമാണ്.
ഈ സിനിമയിൽ ഏറ്റവും നന്നായി അഭിനയിച്ചത് ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം…അനുഷ്ക്ക..ദേവസേനയായി കിടിലൻ പ്രകടനം..ഇത്രയും നല്ല ഒരു നടി തന്റെ കരിയറിന്റെ നല്ല സമയം മുഴുവൻ ഗ്ലാമർ പ്രദർശനം നടത്തേണ്ടി വന്ന സാഹചര്യം വല്ലാത്ത ഒരു അവസ്ഥ തന്നെ..രുദ്രമാദേവി എന്ന വധത്തിന് പ്രാശ്ചിത്തം ചെയ്ത പ്രകടനം..കട്ടപ്പയും ശിവകാമിയുമായി എത്തിയ സത്യരാജും രമ്യ ക്യഷ്ണനും വളരെ നന്നായിട്ട് ചെയ്തു..റാണാ ദഗ്ഗുപതി അവതരിപ്പിച്ച ബല്ലാദേവൻ മികച്ചുനിന്നുവെങ്കിലും പല സീനുകളിലും ഒരു നിസ്സംഗ ഭാവമായിരുന്നു..തമന്നയ്ക്ക് സ്ക്രീൻ സ്പേസ് കുറവാണെങ്കിലും ഉള്ളത് നന്നായിട്ട് ചെയ്തു
സാങ്കേതികവിഭാഗം
രാജമൗലി സർ ആണ് ഈ ചിത്രത്തിന്റെ ജീവൻ..ഈ ചിത്രം ഇങ്ങനെ ചെയ്യാൻ ഇന്ത്യയിൽ സാധിക്കുക രാജമൗലിക്ക് മാത്രമാണ്(with all respect to shankar )അഭിനേതാക്കൾ ശരാശരിയായ രംഗങ്ങൾ വരെ സംവിധാന മികവിൽ നന്നാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു…MM കീരവാണിയുടെ സംഗീത വിഭാഗവും നിലവാരം പുലർത്തി..സെന്തിൽ കുമാറിന്റെ ഛായാഗ്രഹണം നന്നായിരുന്നു..ഈ സിനിമയിലെ ഏറ്റവും വലിയ വിസ്മയമായ കലാ സംവിധാനം നിർവഹിച്ച സാബു സിറിളും കൈയടി അർഹിക്കുന്നു..വെങ്കിടവേശ്വര റാവുവിന്റെ എഡിറ്റിംഗ് ചിത്രത്തിന് വലിയ ഒരു മുതൽക്കൂട്ടാണ്..സംഘട്ടന ദേശീയ പുരസ്കാര ജേതാവ് പീറ്റർ ഹെയ്ൻ തന്റെ മാസ്റ്റർ ക്രാഫ്റ്റ് ഈ സിനിമയിലും ആവർത്തിച്ചിരിക്കുന്നു..ഈ വർഷവും ദേശീയ അവാർഡ് കിട്ടുമെന്ന് പ്രതീക്ഷക്കുന്നു..നല്ല സമയം പ്രീപ്രൊഡ്കഷൻ നടത്തിയിട്ടും നല്ല ബഡ്ജറ്റ് ഉണ്ടായിട്ടും ഗ്രാഫിക്സിൽ ചെറിയ കല്ലു കടി ഉണ്ട്..ഇന്ത്യൻ നിലവാരത്തിൽ ഏറ്റവും കിടിലൻ ഗ്രാഫിക്സുമാണ്
എന്തിന് കട്ടപ്പ ബാഹുബലിയെ കൊന്നു???
അതൊരു ജിന്ന് ചോദ്യമാണ് ബഹൻ..
മൊത്തത്തിൽ നമ്മളെ 3 മണിക്കൂർ നേരം മഹിഷ്മതി രാജ്യത്ത് എത്തിക്കുന്ന കിടിലൻ മാസ് ചിത്രം- സിറിള്‍ ഇമ്മാനുവല്‍