Thursday, April 17, 2025
HomeCinemaചന്ദനമഴയില്‍ നിന്ന് പുറത്താക്കിയതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അമൃത.

ചന്ദനമഴയില്‍ നിന്ന് പുറത്താക്കിയതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അമൃത.

ചന്ദനമഴയില്‍ നിന്ന് പുറത്താക്കിയതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അമൃത.

ജോണ്‍സണ്‍ ചെറിയാന്‍.
മലയാള ടെലിവിഷന്‍ സീരിയലുകളില്‍ ഏറ്റവുമധികം പ്രേക്ഷക ശ്രദ്ധ നേടിയ സീരിയലാണ് ചന്ദനമഴ. സീരിയയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മേഘ്ന വിന്‍സെന്റിനെ അണിയറപ്രവര്‍ത്തകര്‍ ഒഴിവാക്കിയെന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി മേഘ്‌ന വിന്‍സെന്റ്.
നായികാ കഥാപാത്രമായ അമൃതയായാണ് നടി സീരിയലില്‍ അഭിനയിക്കുന്നത്. സീരിയല്‍ സെറ്റില്‍ നടിയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം അസഹനീയമായതിനെത്തുടര്‍ന്ന് നടിയെ സീരിയലില്‍ നിന്ന് പുറത്താക്കിയതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടി തന്നെ
രംഗത്തെത്തിയിരിക്കുകയാണ്. തന്നെ ആരും പുറത്താക്കുകയായിരുന്നില്ലെന്നും ചോദിച്ചപ്പോള്‍ ആവശ്യത്തിന് അവധി ലഭിക്കാഞ്ഞതിനാല്‍ താന്‍ സ്വമേധയായി ഒഴിവാകുകയായിരുന്നുവെന്നുമാണ് നടി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഈ മാസം മുപ്പതിന് തന്റെ വിവാഹമാണെന്നും അതിന്റെ ഭാഗമായി കൂടുതല്‍ അവധി ചോദിച്ചപ്പോള്‍ സീരിയല്‍ അധികൃതര്‍ അവധി തരാന്‍ വിസമ്മതിക്കുകയായിരുന്നെന്നും നടി പറയുന്നു.
വിവാഹത്തിരക്കുകള്‍ മാറ്റിവയ്ക്കാന്‍ കഴിത്തതിനാല്‍ തനിക്ക് സീരിയല്‍ വിടുകയല്ലാതെ വേറെ മാര്‍ഗമൊന്നുമുണ്ടായിരുന്നില്ലയെന്നും മേഘ്‌ന പറയുന്നു. മാത്രമല്ല ഇപ്പോള്‍ തനിക്ക് ചെറിയൊരു ഇടവേള ആവശ്യവുമാണ്.
പുതിയ പ്രൊജക്ടില്‍ ഒപ്പുവച്ചിട്ടുള്ളതിനാല്‍ മൂന്നു മാസത്തിനു ശേഷം അഭിനയരംഗത്തേക്കു തിരിച്ചുവരുമെന്നും മേഘ്‌ന വ്യക്തമാക്കി. ഈ മാസം 30നാണ് മേഘ്നയുടെ വിവാഹം. സിനിമ സീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരനും ഡ്രീം ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ സിഇഒയുമായ ഡോണ്‍ ടോണിയാണ് വരന്‍.
മേഘ്ന തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
RELATED ARTICLES

Most Popular

Recent Comments