Saturday, April 26, 2025
HomeCinemaകര്‍ണാടകയിലെ ബാഹുബലി ആരാധകര്‍ക്ക് സന്തോഷിക്കാം! ടിക്കറ്റ് നിരക്ക് 200 രൂപ.

കര്‍ണാടകയിലെ ബാഹുബലി ആരാധകര്‍ക്ക് സന്തോഷിക്കാം! ടിക്കറ്റ് നിരക്ക് 200 രൂപ.

കര്‍ണാടകയിലെ ബാഹുബലി ആരാധകര്‍ക്ക് സന്തോഷിക്കാം! ടിക്കറ്റ് നിരക്ക് 200 രൂപ.

ജോണ്‍സണ്‍ ചെറിയാന്‍.
ബംഗലൂരു:  ബാഹുബലി മാനിയ സിനിമ പ്രേമികളില്‍ വീണ്ടും പിടിമുറുക്കി. ബാഹുബലി 2 വിന്റെ റിലീസ് അടുത്തതോടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നെട്ടോട്ടത്തിലാണ് ആരാധകര്‍. ഇതിനിടെ കര്‍ണാടക സര്‍ക്കാര്‍ ടിക്കറ്റ് നിരക്ക് 200 ആക്കി നിജപ്പെടുത്തി. വന്‍ തുക നല്‍കി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം മടക്കി നല്‍കാനും ഉത്തരവുണ്ട്.
ദീര്‍ഘകാലമായി ചലച്ചിത്ര വിഷയം ഉന്നയിക്കുന്ന ആവശ്യമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ നടപ്പിലാക്കുന്നത്. ബംഗലൂരുവില്‍ കന്നഡ ഫിലിം അവാര്‍ഡ്‌സില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പ്രാദേശിക ചിത്രങ്ങള്‍ പരിപോഷിപ്പിക്കാനായി ഉച്ചയ്ക്ക് 1.30നും രാത്രി 7.30നും കന്നഡ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും മള്‍ട്ടിപ്ലക്‌സുകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments