ജോണ്‍സണ്‍ ചെറിയാന്‍.
ശ്രീനഗര്‍:കശ്മീരില്‍ ഒരു മാസത്തേയ്ക്ക് 22 സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ നിരോധിച്ചു. ഫേസ്ബുക്കും ട്വിറ്ററും യൂട്യൂബും വാട്ട്‌സാപ്പും അടക്കമുള്ള സൈറ്റുകളാണ് നിരോധിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.
എല്ലാ ഇന്റര്‍നെറ്റ് സര്‍വീസുകളേയും ഈ നിരോധനം ബാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. ഏപ്രില്‍ 17 മുതല്‍ തന്നെ മൊബൈലിലെ ഇന്റര്‍നെറ്റ് സേവനം നിരോധിക്കപ്പെട്ടിരിക്കുകയാണ്. കശ്മീര്‍ താഴ്വരയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തിപ്രാപിച്ചതോടെയാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.