ചിക്കാഗോയിലെ നേതൃത്വപാടവം കൊണ്ട ും ആള്‍ബലം കൊണ്ട ും ഏറ്റവും മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്ന ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ കലാമേളയില്‍ നൂറുകണക്കിന് കലാകാരന്മാരെ പിന്തള്ളിക്കൊണ്ട ് ഇത്തവണത്തെ കലാപ്രതിഭാപട്ടം ടോബി കൈതക്കത്തൊട്ടിയാണ് സ്വന്തമാക്കിയത്.
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ മുന്‍ വൈസ്പ്രസിഡന്റും കരിങ്കുന്നം സ്വദേശിയായ ബിനു കൈതക്കത്തൊട്ടിയുടെയും ടോസ്മി കൈതക്കത്തൊട്ടിയുടെയും മകനായ ടോബി 2016 ലെ ചിക്കാഗോ കെ.സി.എസ്. ന്റെ കലാപ്രതിഭാപട്ടവും സ്വന്തമാക്കിയിരുന്നു.
സ്‌പോര്‍ട്‌സിനെയും കലയെയും എന്നും നെഞ്ചോടു ചേര്‍ത്ത് പ്രോത്സാഹിപ്പിക്കുന്ന സോഷ്യല്‍ ക്ലബ്ബിന് ഇത് അഭിമാനത്തിന്റെ നിമിഷമാണെന്ന് പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേല്‍ പറഞ്ഞു.
മൗണ്ട് പ്രോസ്‌പെക്റ്റിലെ റിവര്‍ ട്രെയ്ല്‍സ് മിഡില്‍ സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ടോബി. കലാപ്രതിഭാപട്ടം സ്വന്തമാക്കിയ ടോബിനെ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്റ് അലക്‌സ് പടിഞ്ഞറേല്‍, വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി, സെക്രട്ടറി ജോസ് മണക്കാട്ട്, ട്രഷറര്‍ ബിജു കരികുളം, ജോ. സെക്രട്ടറി പ്രസാദ് വെള്ളിയാന്‍, മുന്‍ പ്രസിഡന്റുമാരായ സൈമണ്‍ ചക്കാലപടവന്‍, സാജു കണ്ണമ്പള്ളി, ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ അനുമോദിച്ചു.
ക്ഷമയോടും അര്‍പ്പണബോധത്തോടെയും മുന്നോട്ടു നയിക്കുന്ന ഗുരുക്കന്മാര്‍ക്കും കുടുംബത്തിനും തന്റെ അമ്മ ടോസ്മി ബിനുവിന്റെ കഠിനാദ്ധ്വാനത്തിനുമായി ഈ പ്രതിഭാ പുരസ്കാരം സമര്‍പ്പിക്കുന്നു എന്ന് ടോബി കൈതക്കത്തൊട്ടി പറഞ്ഞു.