അമേരിക്കയിലെ ആദ്യകാല സംഘടനകളില്‍ ഒന്നായ ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ICAA) ഈസ്റ്റർ ആഘോഷങ്ങൾ ഈ ശനിയാഴ്ച്ച വൈകിട്ട് ന്യൂ യോർക്ക് വൈറ്റ് പ്ലൈൻസിലുള്ള റോയൽ പാലസിൽ (Royal Palace 77 Knollwood Rd, White Plains, NY 10607, April 29th 2017, 5.30 PM to 9.30 PM.) വച്ച് സമുചിതമായി ആഘോഷിക്കുമെന്നു പ്രസിഡന്‍റ് ജോൺ കെ ജോർജ് സെക്രട്ടറി ലിജോ ജോൺ എന്നിവർ അറിയിച്ചു.
ലോകത്തിനു നനയുടെ പ്രകാശം ഉയർത്തെഴുനേൽപ്പിലൂടെ കാണിച്ചു നൽകിയ ദൈവപുത്രന്റെ ഉയിർപ്പിന്റെ ആഘോഷങ്ങൾ ലോകം ആഘോഷിക്കുന്ന വേളയിൽ വിശ്വാസികളുടെ ആഘോഷണങ്ങൾക്കു വലിയ പ്രസക്തി ഉണ്ട്. അതുകൊണ്ടു ഈസ്റ്റർ ആഘോഷങ്ങൾ വിജയപ്രദമാക്കുവാന്‍ എല്ലാ മലയാളി കാത്തലിക് സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണം ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ മേരി ഫിലിപ്പ് അഭ്യര്‍ത്ഥിച്ചു.
വൈസ് പ്രസിഡന്റ് ജോഫ്രിന്‍ ജോസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ട്രഷറ൪ സാബു മാര്‍ക്കോസ് എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ഷൈജു കളത്തില്‍, ജോസ് മലയില്‍, ആന്റോ വര്‍ക്കി, സുരേഷ് തോമസ് ഓഡിറ്റര്‍മാരായി ജോര്‍ജ് കൊട്ടാരം, ഫിലിപ്പ് കുര്യന്‍, ട്രസ്റ്റി ബോർഡ് ചെയർ പേഴ്സൺ മേരി ഫിലിപ്പ്, ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ജോൺ പോൾ, അംഗങ്ങൾ ആയ ജോസ് കാനാട്ട്, ജോബുക്കുട്ടി, തോമസ് തോമസ്, ജോസ് കളപ്പുര, ജിൻസ്മോൻ സക്കറിയ, ചെറിയാൻ ചക്കാലപ്പടിക്കൽ എന്നിവരും ഈസ്റ്റർ ആഘോഷങ്ങളിലേക്കു എല്ലാ വിശ്വാസികളെയും ക്ഷണിച്ചു.
ആഘോഷങ്ങൾക്കു ശേഷം സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാപരിപാടികളോടൊപ്പം ട്രിനിറ്റി സ്കൂൾ ഓഫ് മ്യൂസിക് നടത്തുന്ന മ്യൂസിക്കൽ നെറ്റും തുടർന്ന് വിഭവ സമൃദ്ധമായ ഡിന്നറും സംഘടിപ്പിച്ചിട്ടുണ്ട്. ന്യൂ യോർക്ക് ന്യൂ ജേഴ്‌സി ട്രൈസ്റ്റേറ്റിലുള്ള ആധ്യാത്മിക, സാമൂഹ്യ രംഗത്തെ പ്രഗത്ഭരും, ക്ഷണിക്കപ്പെട്ട അതിഥികളും ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുക്കും.